"മരണ ഡോക്ടര്‍' ജയന്ത് പട്ടേല്‍ അറസ്റ്റില്‍
വാഷിംഗ്‌ടണ്‍: ഓസ്‌ട്രേലിയയില്‍ 13 രോഗികളുടെ മരണത്തിന് കാരണക്കാരനായി ആരോപിയ്‌ക്കപ്പെട്ടിട്ടുള്ള ഡോക്ടര്‍ ജയന്ത് പട്ടേല്‍ അമേരിക്കയിലെ ഓറിഗോണില്‍ അറസ്‌റ്റിലായി.
മരണ ഡോക്ടര്‍ എന്ന പേരില്‍ കുപ്രസിദ്ധനായ ജയന്തിനെ വിട്ടു കിട്ടാനുള്ള ഓസ്‌ട്രേലിയയുടെ ഹര്‍ജി എപ്രില്‍ 10ന് യുഎസ് കോടതി പരിഗണിയ്‌ക്കും.
ഗുജറാത്തില്‍ ജനിച്ച ജയന്ത് പട്ടേല്‍ ഓസ്‌ട്രേലിയയിലെ ക്വീന്‍സ് ലാന്‍ഡിലെ ബുന്‍ഡാബെര്‍ഗ് ആശുപത്രിയില്‍ ഡോക്ടറായിരിക്കെ 13 രോഗികള്‍ മരിച്ച സംഭവമാണ് വന്‍ വിവാദമായത്.
ഇതിനെക്കുറിച്ച് അന്വേഷണം നടക്കുന്നതിനിടെ ജയന്ത് അമേരിക്കയിലേക്ക് മുങ്ങുകയായിരുന്നു. രോഗികളുടെ മരണവുമായി ബന്ധപ്പെട്ട് ഇതിനു മുന്പും ജയന്തിനെതിരെ ഒട്ടേറ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
ശസ്‌ത്രക്രിയകളില്‍ ഉദാസ സമീപനം പുലര്‍ത്തുക, വഞ്ചന, മനുഷ്യക്കുരുതി എന്നീ കുറ്റങ്ങളാണ് ജയന്തിനെതിരെ ഓസ്‌ട്രേലിയന്‍ അധികൃതര്‍ ആരോപിച്ചിട്ടുള്ളത്. കുറ്റങ്ങള്‍ തെളിഞ്ഞാല്‍ ജീവപരന്ത്യം തടവു വരെ ഇയാള്‍ക്ക് ലഭിയ്‌ക്കും.












Click it and Unblock the Notifications