ആണവക്കരാറില്‍ നടപ്പാക്കാന്‍ ഇന്ത്യ പ്രതിജ്ഞാബന്ധം; റോണന്‍ സെന്‍

ദില്ലി: ആണവക്കരാറില്‍ ഒപ്പു വെയ്‌ക്കാന്‍ ഇന്ത്യ പ്രതിജ്ഞാബന്ധമാണെന്ന്‌ അമേരിക്കയിലെ ഇന്ത്യന്‍ സ്ഥാനപതി റോണന്‍ സെന്‍ പ്രസ്‌താവിച്ചു.

123 കരാറില്‍ ഇരു രാജ്യങ്ങളും ഒപ്പു വെയ്‌ക്കണം. ഈ നിയമ പ്രകാരം തന്നെയാകണം കരാര്‍ നടപ്പാക്കേണ്ടത്‌.

ആണവക്കരാറിനെക്കുറിച്ച്‌ റോണന്‍ സെന്‍ മുമ്പ്‌ നടത്തിയ പ്രസ്‌താവന വന്‍ വിവാദം സൃഷ്ടിച്ചിരുന്നു.

ഇന്ത്യയിലെ പാര്‍ലമെന്റംഗങ്ങള്‍ തല പോയ കോഴികളെ പോലെയെന്നായിരുന്നു സെന്‍ അന്നു പ്രസ്‌താവിച്ചത്‌.

തുടര്‍ന്ന്‌ സെന്നിന്‌സംഭവത്തില്‍ മാപ്പു പറയേണ്ടതായും വന്നിരുന്നു. ആണവക്കരാര്‍ നടപ്പാക്കുന്നത്‌ സംബന്ധിച്ച്‌ യുപിഎ-ഇടത്‌ യോഗം മാര്‍ച്ച്‌ 17ന്‌ ചേരാനിരിക്കെയാണ്‌ സെന്‍ പുതിയ പ്രസ്‌താവന നടത്തിയിരിക്കുന്നത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+