ചെവി രോമത്തില്‍ റെക്കോര്‍ഡ് രാധാകാന്തിന്
ലണ്ടന്‍: ചെവിയില്‍ നീളമുള്ള രോമവുമായി ഇന്ത്യക്കാരനായ രാധാകാന്ത് ബജ്‌പേയ് ലോകറെക്കോര്‍ഡ് തിരുത്തി.
കച്ചവടക്കാരനായ രാധാകാന്തിന്റെ ചെവിയില്‍ വളരുന്ന മുടിയ്‌ക്ക് 5.2 ഇഞ്ച് നീളമാണുള്ളതെന്നും പഴയ റെക്കോര്‍ഡിനെ മറികടക്കുന്നതാണ് ഈ നീളമെന്നും ഡോക്ടര്‍ ആര്‍ പി ഗുപ്‌തയാണ് സ്ഥിരീകരിച്ചത്.
ഇദ്ദേഹത്തിന്റെ രണ്ടുചെവിയിലെയും മുടികള്‍ ചേര്‍ത്തുവച്ചാല്‍ ഏതാണ്ട് 9.8 ഇഞ്ച് നീളം വരും. രണ്ട് ചെറിയ പോണിടെയിലുകള്‍ കെട്ടാന്‍മാത്രം വലുപ്പത്തിലാണ് ഇദ്ദേഹത്തിന്റെ ചെവിയിലെ മുടി വളര്‍ന്നിരിക്കുന്നത്.
ഗിന്നസ് ബുക്കിന്റെ 2007ലെ എഡിഷനിലാണ് രാധാകാന്തിന്റെ റക്കോര്‍ഡ് ചേര്‍ക്കുക. ഗിന്നസ് ബുക്കില്‍ കയറിപ്പറ്റാന്‍ കഴിഞ്ഞത് തന്റെയും തന്റെ കുടുംബത്തിന്റെയും ഭാഗ്യമാണെന്നും ദൈവം കരുണയുള്ളവനാണെന്നുമാണ് ഉത്തര്‍പ്രദേശിലെ നയഗഞ്ച് സ്വദേശിയായ രാധാകാന്ത് പറയുന്നത്.












Click it and Unblock the Notifications