അസ്ഥിക്കൂടവുമായി സ്‌ത്രീയുടെ വിമാനയാത്ര
മ്യൂണിച്ച്: അസ്ഥിക്കൂടവുമായി വിമാനത്തില്‍ യാത്രചെയ്യാനൊരുങ്ങിയ സ്‌ത്രീയെ മ്യൂണിച്ച് വിമാനത്താവളത്തില്‍ തടഞ്ഞു.
സ്വന്തം സഹോദരന്റെ അസ്ഥിക്കൂടം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് ബാഗിനുള്ളില്‍ സൂക്ഷിച്ചാണ് അറുപത്തിരണ്ടുകാരിയായ സ്‌ത്രീ യാത്രയ്‌ക്കെത്തിയത്. ഒപ്പം അറുപത്തിമൂന്നുവയസ്സുള്ള ഒരു സുഹൃത്തുമുണ്ടായിരുന്നു.
ഇറ്റലിയിലെ താമസക്കാരായ ഇവര്‍ ഇറ്റലിയില്‍ നിന്നും ബ്രസീലിലേയ്‌ക്ക് പോകാനെത്തിയതായിരുന്നു. എയര്‍പോര്‍ട്ടില്‍ നിന്നും ബാഗ് പരിശോധിക്കുമ്പോഴാണ് ഉള്ളിലുള്ള തലയോട്ടിയും എല്ലുകളും സ്‌കാനറില്‍തെളിഞ്ഞത്. ഇവര്‍.
പതിനൊന്ന് വര്‍ഷം മുമ്പ് സാവോ പോളോയില്‍ മരിച്ച സഹോദരന്റെ അന്ത്യാഭിലാഷം നിറവേറ്റുന്നതിനായാണത്രേ സഹോദരി അയാളുടെ അസ്ഥിക്കൂടവുമായി യാത്രതിരിച്ചത്. തന്നെ ഇറ്റലിയില്‍ സംസ്‌കരിക്കണമെന്നായിരുന്നുവത്രേ സഹോദരന്റെ ആഗ്രഹം.
അസ്ഥികള്‍ വിമാനത്തില്‍ കൊണ്ടുപോകുന്നതിനു വേണ്ട കടാലാസുകളെല്ലാം ഇവരുടെ പക്കലുണ്ടായിരുന്നു. രേഖകള്‍ ഹാജരാക്കിയതിനെത്തുടര്‍ന്ന് വിമാനത്താവള അധികൃതര്‍ അസ്ഥിക്കൂടവുമായി യാത്രചെയ്യാന്‍ ഇരുവരെയും അനുവദിച്ചു.


Click it and Unblock the Notifications