ഭാര്യ കടിച്ചുകൊല്ലാന്‍ ശ്രമിച്ചെന്ന് പൊലീസ് മേധാവി
ബാംഗ്ലൂര്‍: ദേഷ്യം മൂത്ത് ഭാര്യ തന്നെ കടിച്ചും കുത്തിയും കൊല്ലാന്‍ശ്രമിച്ചുവെന്ന് അഡീഷണല്‍ ഡിജിപി ലോക്കല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.
അഡീഷണല്‍ ഡിജിപിയായ സുശാന്ത് മഹാപാത്രയാണ് ഭാര്യയ്‌ക്കെതിരെ പരാതിയുമായി ലോക്കല്‍ പൊലീസിനെ സമീപിച്ചത്. മാര്‍ച്ച് ഏഴിന് ഭാര്യ സാധന തന്റെ ഇടതുകയ്യിലും കവിളിലും കടിച്ചെന്നും കത്തിയുമായി തന്നെ കുത്തിക്കൊല്ലാന്‍ ശ്രമിച്ചുവെന്നുമാണ് സുശാന്തിന്റെ പരാതി.
ആക്രമണത്തെത്തുടര്‍ന്ന് സുശാന്ത് ചികിത്സ തേടുകയും ചെയ്‌തിരുന്നു. പൊലീസില്‍ പൗരാവകാശം ഉറപ്പുനല്‍കുന്ന വിഭാഗത്തിന്റെ ചുമതലനിര്‍വ്വഹിക്കുന്നയാളാണ് സുശാന്ത്.
ഭാര്യയുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്ന് സഹോദരിയുടെ വീട്ടില്‍ താമസിക്കുമ്പോഴാണ് ഭാര്യ തന്നെ കൊല്ലാന്‍ ശ്രമിച്ചതെന്നാണ് സുശാന്തിന്റെ പരാതിയില്‍ ആരോപിക്കുന്നത്.
സുശാന്തിന്റെ ഭാര്യയ്‌ക്കെതിരെ ഇതേവരെ നടപടിയൊന്നും എടുക്കാതെ പൊലീസ് കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിക്കുകയാണ്.












Click it and Unblock the Notifications