അമേരിക്കയ്ക്കെതിരെ ഇടതു പ്രതിഷേധം
ദില്ലി : മനുഷ്യാവകാശങ്ങളെക്കുറിച്ചുളള യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ ഏറ്റവും പുതിയ വാര്‍ഷിക റിപ്പോര്‍ട്ടില്‍ നന്ദിഗ്രാം കലാപത്തെ ഇന്ത്യയിലെ ഏറ്റവും മോശപ്പെട്ട അവകാശലംഘനമായി വിശേഷിപ്പിച്ചതിനെതിരെ ഇടതുകക്ഷികളില്‍ വ്യാപക പ്രതിഷേധം.
ബുഷ് ഭരണകൂടം ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളില്‍ നിര്‍ലജ്ജം ഇടപെടുകയാണെന്ന് ഇടത് എംപിമാര്‍ കുറ്റപ്പെടുത്തി.
നന്ദിഗ്രാമിനു പുറമെ കേരളത്തില്‍ പൊലീസ് കസ്റ്റഡിയില്‍ നടന്ന മരണങ്ങളെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
യുഎസ് റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ അനാവശ്യവും അനവസരത്തിലുളളതെന്നുമാണ് സിപിഎം പൊളിറ്റ് ബ്യൂറോ വിമര്‍ശിച്ചത്. എല്ലാ അര്‍ത്ഥത്തിലും റിപ്പോര്‍ട്ട് തളളിക്കളയണമെന്ന് സിപിഎം ആവശ്യപ്പെട്ടു.
ശരിയും തെറ്റും നിര്‍ണയിക്കാനുളള അവകാശം അമേരിക്കയ്ക്ക് ആരും നല്‍കിയിട്ടില്ലെന്ന് സിപിഐ എംപി ഗുരുദാസ് ദാസ് ഗുപ്ത ചൂണ്ടിക്കാട്ടി. മനുഷ്യാവകാശങ്ങളുടെ സംരക്ഷകരായി നടിക്കാന്‍ അമേരിക്ക ശ്രമിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications