ഒന്‍പത് മാസക്കാരനായ കരണിന് മൂന്നടി നീളം!!
മീററ്റ്: ഉത്തര്‍പ്രദേശിലെ മീററ്റിലുള്ള കരണിന് ഒമ്പതു മാസമേ പ്രായമായിട്ടുള്ളൂ എന്നുവച്ച് കരണിനെ കുഞ്ഞെന്ന് വിളച്ചുകളയാമെന്നുണ്ടെങ്കില്‍ അതു പറ്റില്ല . കാരണം കരണിന് മൂന്നടി ഉയരമുണ്ട്!!
മാത്രമല്ല ഒമ്പതു മാസം പ്രായമുള്ള കരണ്‍ ഒരു റെക്കോര്‍ഡിനും ഉടമയാണ്! ഏഷ്യയില്‍ ഈ പ്രായത്തിലുള്ള ഏറ്റവും ഉയരം കൂടിയ കുട്ടിയെന്ന നിലയില്‍ ലിംക ബുക്‍സ് ഓഫ് റെക്കോര്‍ഡ്സിലാണ് കരണ്‍ ഇടം പിടിച്ചിരിക്കുന്നത്.
തൂക്കത്തിലും കരണ്‍ മുന്‍പന്തിയിലാണ്. 22.5 കിലോഗ്രാം തൂക്കമുണ്ട്. മുലപ്പാലും പശുവിന്‍ പാലുമാണ് കരണിന്‍റെ മുഖ്യ ആഹാരം. ജനിക്കുമ്പോള്‍ തന്നെ കരണിന് 63 സെന്‍റിമീറ്റര്‍ ഉയരവും 5.5 കിലോഗ്രാം തൂക്കവുമുണ്ടായിരുന്നുവത്രേ.
സ്വറ്റ്‌ലാന സിംഗ്, സഞ്ജയ് സിംഗ് ദമ്പതികളുടെ മകനാണ് കരണ്‍. സ്വറ്റ്‌ലാന ഏഷ്യയിലെ ഉയരം കൂടിയ വനിതയെന്ന നിലയില്‍ ലിംക ബുക് ഓഫ് റെക്കോര്‍ഡില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. അവര്‍ക്ക് ഏഴടി ആറ് ഇഞ്ച് ഉയരമുണ്ട്.
അച്ഛന്‍ സഞ്‌ജയ് സിംഗും മോശക്കാരനല്ല, ആറടി ആറ് ഇഞ്ച് ആണ് അദ്ദേഹത്തിന്റെ ഉയരം. സ്വറ്റ്ലാന ഒരു ബാസ്‌കറ്റ്ബോള്‍ താരമാണ്. മകന്‍ കരണിനെയും ബാസ്‌കറ്റ് ബോള്‍ താരമാക്കണമെന്നാണ് സ്വറ്റ്‌ലാനയുടെ ആഗ്രഹം. മീററ്റിലെ ഡിഫന്‍സ് കോളനിയിലാണ് ഈ ഉയരക്കുടുംബം താമസിക്കുന്നത്.












Click it and Unblock the Notifications