ചുംബന വിവാദം: ഗെരെക്കെതിരെയുള്ള വാറന്റ് റദ്ദാക്കി
ദില്ലി: നടി ശില്‌പാ ഷെട്ടിയെ പൊതുവേദിയില്‍ ചുംബിച്ചുവെന്ന കേസില്‍ ഹോളിവുഡ് നടന്‍ റിച്ചാര്‍ഡ് ഗെരെക്കെതിരെ ജയ്‌പൂര്‍ കോടതി പുറപ്പെടുവിച്ചിരുന്ന അറസ്റ്റ് വാറന്റ് സുപ്രീം കോടതി റദ്ദു ചെയ്‌തു.
അടുത്തു തന്നെ ഇന്ത്യ സന്ദര്‍ശിയ്‌ക്കാന്‍ പദ്ധതിയിട്ടിരിയ്‌ക്കുന്ന ഗെരെ തനിയ്‌ക്കെതിരെ പുറപ്പെടുവിച്ച അറസ്‌റ്റ് വാറന്റ് സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
കീഴ് കോടതിയുടെ ഉത്തരവ് റദ്ദു ചെയ്‌ത സുപ്രീം കോടതി ഗെരെയ്‌ക്ക് ഇന്ത്യയിലെവിടെ വേണമെങ്കിലും സന്ദര്‍ശിയ്‌ക്കാമെന്നും ജയ്‌പൂര്‍ കോടതിയില്‍ ഹാജരാകേണ്ടതില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.
ചീഫ് ജസ്റ്റിസ് കെ.ജി ബാലകൃഷ്‌ണന്‍സ ജസ്റ്റിസ് ആര്‍.വി രവീന്ദ്രന്‍ എന്നിവരടങ്ങുന്ന രണ്ടംഗ ബഞ്ചാണ് ജയ്‌പൂര്‍ കോടതി വിധി റദ്ദാക്കിയത്.
പ്രമുഖര്‍ക്കെതിരെയുള്ള ഇത്തരം വിവാദങ്ങള്‍ കുത്തിപ്പൊക്കുന്നതിലൂടെ തരംതാണ പ്രശസ്‌തി ലക്ഷ്യമിടുന്നതായും കോടതി നീരിക്ഷിച്ചു. കഴിഞ്ഞ കൊല്ലം ദില്ലിയില്‍ നടന്ന ഒരു പൊതു ചടങ്ങിലാണ് ഗെരെ ബോളിവുഡ് താരം ശില്‌പ ഷെട്ടിയെ ചുംബിച്ചത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍
ശില്‍പ ചുംബനം' : വാദം വെളളിയാഴ്ച
![]()
![]()
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications