അഭിമാനത്തിന്റെ പത്തുവര്‍ഷം പൂര്‍ത്തിയാക്കി സോണിയ
ദില്ലി: കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അമരത്ത് സോണിയാഗാന്ധി പത്തുവര്‍ഷം പൂര്‍ത്തിയാക്കുന്നു. താരതമ്യങ്ങളില്ലാത്ത വനിതാ നേതാവായി മാറിയ സോണിയയ്‌ക്ക് നെഹ്‌റുകുടുംബത്തില്‍ വധുവായെത്തുമ്പോള്‍ രാഷ്ട്രീയത്തില്‍ അശേഷം താല്‍പര്യമില്ലായിരുന്നു.
എന്നാല്‍ പ്രധാനമന്ത്രിയായിരുന്ന ഭര്‍ത്താവ് രാജീവ് ഗാന്ധിയുടെ മരണംകഴിഞ്ഞ് ഏറെക്കഴിയും മുമ്പുതന്നെ സോണിയയ്‌ക്ക് രാഷ്ട്രീയത്തെ അടുത്തറിയേണ്ടിവന്നു. 1998മാര്‍ച്ച് 14ന് സീതാറാം കേസരി രാജിവച്ചപ്പോള്‍ സോണിയയ്‌ക്ക് പാര്‍ട്ടി പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കേണ്ടിവന്നു.
പിന്നീട് തുടര്‍ച്ചയായി പത്തുവര്‍ഷം അധ്യക്ഷപദത്തിലിരുന്ന സോണിയ നെഹ്‌റു കുടുംബത്തില്‍ ആര്‍ക്കും അവകാശപ്പെടാനാകാത്ത റെക്കോര്‍ഡിന് ഉടമയായി. 2004ല്‍ ലോക് സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വിരുദ്ധ ശക്തികളെ ഒന്നിച്ചുകൊണ്ടുവരുന്നതിന് സമര്‍ഥമായ പങ്കുവഹിച്ച സോണിയ യുപിഎയെ അധികാരത്തിലേറ്റി.
വിദേശപൗരത്വപ്രശ്‌നം വിവാദമായപ്പോള്‍ മുഖ്യമന്ത്രിപദം സ്വീകരിക്കാതെ മാറിനിന്നു.ഇതെല്ലാം സോണിയയുടെ പ്രതിഛായ വര്‍ധിപ്പിച്ചു. കക്ഷിരാഷ്ട്രീയ ഭേദമെന്യേ എല്ലാവരുമിഷ്ടപ്പെടുന്ന നേതാവായി സോണിയ മാറി.
ഗുഗിളില്‍ സോണിയ ഗാന്ധിയെന്ന് സെര്‍ച്ച് ചെയ്‌താല്‍ ഈ പേരുള്ള ഏഴു ലക്ഷം വെബ് പേജുകള്‍ കാണാന്‍ കഴിയും. രാജ്യത്തെത്തന്നെ ഏറ്റവും പ്രശസ്‌തമായ വിലാസം ഒരു പക്ഷേ സോണിയയുടെ വീടിന്റെ വിലാസമായിരിക്കും.
ലോകത്താകമാനമുള്ള പല മാഗസിനുകളും ശക്തരായ സ്‌ത്രീകളെ കണ്ടെത്താന്‍ സര്‍വ്വേ നടത്തിയപ്പോള്‍ അതിലെല്ലാം സോണിയയും ഇടം കണ്ടു. ഇത്രയുമൊക്കെ ഏതൊരു ഇന്ത്യക്കാരനും സോണിയയെക്കുറിച്ച് അറിയാം എന്നാല്‍ സോണിയയെക്കുറിച്ച് ആര്‍ക്കും അറിയാത്ത ചിലകാര്യങ്ങളുമുണ്ട്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications