Get Updates
Get notified of breaking news, exclusive insights, and must-see stories!

സോണിയയെക്കുറിച്ച്‌ എല്ലാവര്‍ക്കുമറിയാത്ത പത്തുകാര്യങ്ങള്‍

Sonia Gandhi1 രാവിലെ ആറുമണിയ്‌ക്ക്‌ യോഗാ പരിശീലനത്തോടെയാണ്‌ സോണിയയുടെ ഒരോ ദിവസവും ആരംഭിക്കുന്നത്‌. ഇത്രയും ഈര്‍ജ്ജ്വസ്വലയായി ഓടിനടക്കുന്ന സോണിയയുടെ ആരോഗ്യരഹസ്യം യോഗയാണെന്നതാണ്‌ സത്യം. ആറുമണിയ്‌ക്ക്‌ എഴുന്നേറ്റാല്‍ തിരിച്ച്‌ ഉറങ്ങാന്‍ പോകുന്നത്‌ അര്‍ധരാത്രിയില്‍ മാത്രം

2 നല്ല കാപ്പിയോട്‌ ഏറെയിഷ്ടം, വീട്ടിലിരുന്ന്‌ ജോലിചെയ്യുമ്പോള്‍ ഇടയ്‌ക്കിടെ കാപ്പി കുടിയ്‌ക്കുന്നതാണ്‌ സോണിയയുടെ ശീലം

3 ഹിന്ദു, ടൈംസ്‌ ഓഫ്‌ ഇന്ത്യ, ഹിന്ദുസ്ഥാന്‍ ടൈംസ്‌, എന്നീ ദിനപ്പത്രങ്ങളോടാണ്‌ കൂടുതല്‍ ആഭിമുഖ്യം. ദിവസവും ഈ മൂന്നു പത്രങ്ങളും വായിച്ചറിയും.

4 സാരിയോട്‌ പ്രിയം, സ്വന്തം വിവാഹത്തിനുടുത്ത പിങ്ക്‌ കളറിലുള്ള പട്ടുസാരി ഇപ്പോഴും അലമാരയില്‍ സൂക്ഷിച്ചിരിക്കുന്നു. മകള്‍ പ്രിയങ്‌കയാണ്‌ അമ്മയ്‌ക്കുവേണ്ടിയുള്ള പുതിയ സാരികള്‍ തിരഞ്ഞെടുക്കുന്നത്‌. സാരിയുടെ കാര്യത്തില്‍ സോണിയയെപ്പോലെ സ്‌ത്രീകളുടെ ശ്രദ്ധനേടിയ മറ്റൊരു രാഷ്ട്രീയ നേതാവ്‌ ഇന്ത്യയിലുണ്ടാവാനിടയില്ല.

5 വസ്‌ത്രധാരണത്തിലും മുടിയൊരുക്കുന്നതിലും അതീവ ശ്രദ്ധ. എത്രവലിയ യാത്രചെയ്‌താണെങ്കിലും ഒരു ചടവും കൂടാതെ വളരെ ഫ്രഷായി വസ്‌തധാരണം ചെയ്‌തിരിക്കണമെന്ന നിര്‍ബ്ബന്ധക്കാരിയാണ്‌ സോണിയ.

6 വൃത്തിയില്‍ അങ്ങേയറ്റത്തെ ശ്രദ്ധ. സ്വന്തം വീട്ടില്‍ പൊടിതട്ടുന്ന ജോലിവരെ ചെയ്യാന്‍ സോണിയയ്‌ക്ക്‌ മടിയില്ല.

7 പത്താം ജന്‍പഥില്‍ എന്താണ്‌ പാചകം ചെയ്യുന്നതെന്നതിനെക്കുറിച്ച്‌ ഓര്‍ത്തിട്ടുണ്ടോ നല്ല അസ്സല്‍ ഉത്തരേന്ത്യന്‍ ഭക്ഷണം തന്നെ. മിക്ക അവസരങ്ങളിലും ഉത്തരേന്ത്യന്‍വിഭവമായി ധാല്‍ ചാവല്‍ ആണ്‌ ഉച്ചഭക്ഷണത്തിന്‌ തയ്യാറാക്കുന്നത്‌.

8 വീട്ടില്‍വച്ച്‌ ഏപ്പോള്‍ പാര്‍ട്ടി മീറ്റിംഗ്‌ നടന്നാലും ഭക്ഷണം കഴിക്കാന്‍ താനിരുന്നയിടം വൃത്തിയാക്കുന്നത്‌ സോണിയതന്നെയാണ്‌.

9 ഒരു തിയ്യതികളും പ്രത്യേക ദിനങ്ങളും സോണിയ മറുന്നുകളയാറില്ല സുഹൃത്തുക്കളുടെ ജന്മദിനങ്ങള്‍ മറ്റ്‌ ആഘോഷദിനങ്ങള്‍ എന്നിവയ്‌ക്കെല്ലാം ഏറ്റവും അടുത്തവരെ സോണിയ വിളിയ്‌ക്കുയും ആശംസകളറിയിക്കുകയും ചെയ്യുന്നു.

10 ഈ അറുപത്തിരണ്ടുകാരിയുടെ ആകെയുള്ള വിനോദം ഞായറാഴ്‌ചകളിലാണ്‌. പേരക്കുട്ടികള്‍ക്കൊപ്പം കളിച്ചും അവരോട്‌ സല്ലപിച്ചുമാണ്‌ സോണിയ ഞായറാഴ്‌ചകള്‍ ചെലവിടുന്നത്‌.

എല്ലാവരെയും പോലെ കുടുംബത്തിനൊപ്പം ഇത്തിരി സമയം ചെലവിടാന്‍ എനിയ്‌ക്കും ഇഷ്ടമാണ്‌. ഞായറാഴ്‌ചകള്‍ ഞാന്‍ അതിനുവേണ്ടിമാത്രം നീക്കിവയ്‌ക്കുന്നു. പത്തുവര്‍ഷമായി സജീവരാഷ്ട്രീയത്തിലായിരുന്നിട്ടും മക്കള്‍ക്കും പേരക്കുട്ടികള്‍ക്കും വേണ്ട എല്ലാകാര്യങ്ങളും നോക്കിനടത്തുന്നത്‌ സോണിയയാണ്‌. എല്ലാവരും ഈ വയസ്സില്‍ വിശ്രമജീവിതം നയിക്കുമ്പോള്‍ സോണിയ എപ്പോഴും കര്‍മ്മനിരതയാകുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+