10 വയസുകാരനെ വിവാഹ സംഘം ചുട്ടു കൊന്നു
ദില്ലി: മദ്യലഹരിയിലായിരുന്ന അഞ്ചംഗ വിവാഹ സംഘം പത്തു വയസുകാരനെ ചുട്ടു കൊന്നുവെന്ന് ആരോപണം.
ദില്ലിയ്‌ക്കടുത്ത് അലിപൂര്‍ ഗ്രാമ നിവാസിയായ സ്ഞജീവ് എന്ന ബാലനാണ് ക്രൂരമായി കൊല ചെയ്യപ്പെട്ടത്. സഞ്‌ജീവന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ ഗ്രാമത്തിനുള്ളിലെ കൃഷി സ്ഥലത്തു നിന്നും പോലീസ് കണ്ടെടുത്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ആരെയും ഇതു വരെ കസ്‌റ്റഡിയിലെടുത്തിട്ടില്ല.
മീററ്റില്‍ നിന്നും അലിപൂരിലേക്ക് വരികയായിരുന്ന വിവാഹ സംഘം സഞ്ചരിച്ചിരുന്ന വാഹനവുമായി സഞ്‌ജയിന്റെ സൈക്കിള്‍ ഇടിച്ചതിനെ തുടര്‍ന്നാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമെന്ന് നാട്ടുകാര്‍ പറയുന്നു.
സൈക്കിള്‍ നന്നാക്കാനായി വിവാഹ സംഘത്തോട് പണം ആവശ്യപ്പെട്ട സഞ്‌ജയിനെ മദോന്മത്തരായ സംഘം അടിയ്‌ക്കുകയും തുടര്‍ന്ന് ചുട്ടു കൊല്ലുകയുമായിരുന്നു. പിന്നീട് ഇവര്‍ തന്നെ റോഡില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെയുള്ള കൃഷിയിടത്തില്‍ കൊണ്ടിടുകയായിരുന്നുവെന്നും ഗ്രാമവാസികള്‍ പറഞ്ഞു.
കുട്ടി കൊല്ലപ്പെട്ട ദിവസം ഗ്രാമത്തിലെത്തിയ വിവാഹ സംഘത്തെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കത്തിക്കരിഞ്ഞ നിലയില്‍ സഞ്‌ജയിന്റെ മൃതദേഹം കണ്ടെടുത്തതിനെ തുടര്‍ന്ന് ഈ പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനിലക്കുകയാണ്.












Click it and Unblock the Notifications