വണ്ടൂര്‍ മസ്ജിദില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാം
മലപ്പുറം: വണ്ടൂര്‍ കിഴക്കേത്തല മുസ്ലിം പള്ളിയില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന് മഞ്ചേരി മുനിസിഫ് കോടതി വിധിച്ചു.
പന്തളക്കത്ത് ഖദീജ, പാത്തുപ്പുര ആമിന എന്നിവര്‍ വണ്ടൂര്‍ കിഴക്കേത്തല മുസ്ലിം പള്ളിയില്‍ സ്ത്രീകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതിനെതിരെ നല്‍കിയ പരാതിയിന്മേലാണ് കോടതിയുടെ വിധിയുണ്ടായത്.
1997 മുതല്‍ ഈ പള്ളിയില്‍ സ്ത്രീകള്‍ക്കു പ്രവേശനമുണ്ടായിരുന്നെന്ന് ഇവര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. 2000ല്‍ പള്ളി പുതുക്കി പണിത ശേഷം സ്ത്രീകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതില്‍ ഉത്തരവാദികളാണെന്ന് ചൂണ്ടിക്കാട്ടി നീലമ്പറ അബ്ദൂള്‍ ജലീല്‍ കമ്മിറ്റിയിലെ ഒമ്പതു പേര്‍ക്കെതിരെയാണ് ഇവര്‍ കോടതിയെ സമീപിച്ചത്. ഇരുവരുടെയും വാദം കോടതി ശരി വയ്ക്കുകയായിരുന്നു.












Click it and Unblock the Notifications