അധ്യാപികയെ പീഡിപ്പിച്ച അധ്യാപകന് തടവ്
പരപ്പനങ്ങാടി: അധ്യാപികയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ സ്‌കൂളിലെ മുന്‍ പ്രധാനാധ്യാപകനെ തടവുശിക്ഷയ്‌ക്ക് വിധിച്ചു.
വള്ളിക്കുന്ന് സിബിഎച്ച്‌എസ്‌എസിലെ മുന്‍ പ്രധാനാധ്യാപകന്‍ ഇ.നീലകണ്‌ഠനെയാണ് ആറുമാസത്തെ വെറും തടവിന് ശിക്ഷിച്ചത്. പരപ്പനങ്ങായി ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയാണ് ശിക്ഷ വിധിച്ചത്.
അതേ സ്‌കൂളിലെ അധ്യാപികയായിരുന്ന ഇ സുശീലാമ്മയുെട പരാതിയിന്മേലാണ് മജിസ്‌ട്രേട്ട് സെയ്‌തലവി ശിക്ഷ വിധച്ചത്. 2000 ജൂലൈ ഏഴിനാണ് കേസിനാസ്‌പദമായ സംഭവം നടന്നത്.
സുശീലാമ്മയോട് സ്‌ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ പ്രധാനാധ്യാപകന്‍ പെരുമാറിയെന്നാണ് പരാതി. കേസില്‍ അപ്പീല്‍ നല്‍കുന്നതിനായി കോടതി 30 ദിവസം അനുവദിച്ചിട്ടുണ്ട്.












Click it and Unblock the Notifications