അനാശാസ്യം: കൊച്ചിയില്‍ വിദ്യാര്‍ഥിനിയടക്കം 5 പേര്‍ പിടിയില്‍
കൊച്ചി: അനാശാസ്യ കേന്ദ്രം നടത്തിപ്പുമായി ബന്ധപ്പെട്ട് ദമ്പതികളടക്കമുള്ള അഞ്ചംഗ സംഘത്തെ പോലീസ് അറസ്‌റ്റു ചെയ്‌തു. പിടികൂടിയവരില്‍ ചെന്നൈ സ്വദേശിനിയായ വിദ്യാര്‍ഥിനിയും ഉള്‍പ്പെടും.
കളമശേരി വി.പി മരയ്‌ക്കാര്‍ റോഡില്‍ ചമ്പോക്കടവിനടുത്ത് വീട് വാടകയ്‌ക്കെടുത്ത് അനാശാസ്യ കേന്ദ്രം നടത്തുകയായിരുന്ന സംഘമാണ് പോലീസ് പിടിയിലായത്.
പോലീസ് അറസ്‌റ്റ് ചെയ്‌ത വാഴക്കാല പുളിക്കന്‍ വീട്ടില്‍ ഫ്രാന്‍സിസിന്റെ മകന്‍ ജിയോ (30), ഭാര്യ ലീന (27), സിറാജ് (24), മാംഗ്‌ളൂര്‍ സ്വദേശി സീമ (22) ചെന്നൈ സ്വദേശിനിയും പത്താം ക്ലാസ് വിദ്യാര്‍ഥിനിയുമായ സംഗീത (16) എന്നിവരെ വെള്ളിയാഴ്‌ച കോടതിയില്‍ ഹാജരാക്കും.
ഇതില്‍ ജിയോ ബലാത്സംഗക്കേസില്‍ അറസ്‌റ്റിലായി ജാമ്യത്തിലിറങ്ങിയയാളാണെന്ന് പോലീസ് പറഞ്ഞു. കളമശേരി പോലീസും ഷാഡോ പോലീസും ചേര്‍ന്നാണ് സംഘത്തെ അറസ്റ്റു ചെയ്‌തത്. ഏഴായിരം രൂപയ്ക്ക് വീട് വാടകയ്ക്കെടുത്താണ് ഇവര്‍ ഇവിടെ പ്രവര്‍ത്തിച്ചിരുന്നത്.
അനാശാസ്യ കേന്ദ്രത്തിലേക്ക് ഇടപാടുകാരെ കൊണ്ടുവരാന്‍ ഉപയോഗിച്ചിരുന്ന കാറും പോലീസ് കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്.












Click it and Unblock the Notifications