വിമാനത്താവളത്തില് സമരക്കാര് സുരക്ഷാ ഭടന്മാരുമായി ഏറ്റുമുട്ടി
തിരുവനന്തപുരം: തിരുവനന്തരപുരം വിമാനത്തവാളത്തില്‍ സമരം നടത്തുന്ന ജീവനക്കാര്‍ യാത്രക്കാര്‍ക്കുനേരെ ചണ്ടിവാരിയെറിയുകയും സിഐഎസ്‌എഫ് ഭടന്‍മാരുമായി ഏറ്റുമുട്ടുകയും ചെയ്‌തു.
ഡയറക്ടറുടെ ഓഫീസിലെ ചെടിച്ചട്ടികളും സമരക്കാര്‍ അടിച്ചുതകര്‍ത്തിട്ടുണ്ട്. ഭടന്‍മാരുമായുള്ള ഏറ്റുമുട്ടലില്‍ അഞ്ചുപേര്‍ക്ക് പരുക്കേറ്റു. സിഐഎസ്‌എഫ് കോണ്‍സ്‌റ്റബിള്‍മാരായ എസ്‌കെ ദുബെ, എസ് സുബ്ബയ്യ, ജി.എന്‍ നായിഡു, സമരക്കാരായ സുബ്രഹ്മണ്യന്‍, ജയകുമാര്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ദുബെയെയും സുബ്രഹ്മണ്യത്തെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
വ്യാഴാഴ്‌ച രാവിലെ മുതല്‍ ഇവിടെ സംഘര്‍ഷാന്തരീക്ഷം നിലനില്‍ക്കുന്നുണ്ടായിരുന്നു. ഉച്ചയ്‌ക്ക് ആഭ്യന്തര വിമാനത്തവാളത്തില്‍ യാത്രക്കാര്‍ വന്നുപോകുന്ന ഭാഗതത് കുറെ ചപ്പുചവറുകള്‍ തട്ടി. വൈകുന്നേരമായപ്പോള്‍ സമരപ്പന്തലിന് സമീപനം നിന്ന സിഐഎശ്‌എഫ് ഭടന്റെ മുന്നില്‍ ഒരു കുട്ട ചവര്‍ കൊണ്ടുവന്നിട്ടു. അത് അയാള്‍ ചോദ്യം ചെയ്‌തതോടെ സമരക്കാര്‍ കയ്യേറ്റം ആരംഭിച്ചു.
ഇതിനിടെ കുറച്ചുപേര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ യാത്രക്കാര്‍ വന്നിറങ്ങുന്ന ഭാഗത്ത് ചവറുകള്‍ കൊണ്ടുവന്നിട്ടു. ഇതോടെ സിഐഎസ്‌എഫുകാര്‍ സമരക്കാരെ തടഞ്ഞു.
അതിനുശേഷം ഡയറക്ടറെ കാണാനെന്ന പേരില്‍ അഡ്‌മിനിസ്‌ട്രേറ്റീവ് ബ്ലോക്കിലേയ്‌ക്ക് കയറിയ സമരക്കാര്‍ അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഭടന്‍മാരെ മര്‍ദ്ദിക്കുകയും ചെടിച്ചട്ടികള്‍ പൊട്ടിയ്‌ക്കുകയും ചെയ്‌തു. കെട്ടടത്തിന്റെ ചുല്ലികളും അക്രമത്തില്‍ തകര്‍ന്നിട്ടുണ്ട്. ആരും പരാതിയൊന്നും നല്‍കാത്തതിനാല്‍ കേസെടുത്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
ബാംഗ്ലൂര്‍, ഹൈദരാബാദ് വിമാനത്താവളങ്ങള്‍ അടയ്‌ക്കുന്നതിനെതിരെ എയര്‍പോര്‍ട് അതോറിറ്റി എംപ്ലോയീസ് ജോയിന്റെ ഫോറത്തിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം ജീവനക്കാര്‍ നടത്തുന്ന സമരമാണ് തിരുവനന്തപുരത്ത് അക്രമാസക്തമായത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()












Click it and Unblock the Notifications