കാല്‍കഴുകാതെ കിടന്ന വരനെ വധു ചുട്ടുകൊന്നു
ബീജിംഗ്: മദ്യലഹരിയില്‍ വഴക്കിട്ട് കാലുകഴുകാതെ കിടക്കയില്‍ കയറി ഉറങ്ങിയ നവവരനെ രോഷാകുലയായ വധു ചുട്ടുകൊന്നു.
മധ്യചൈനയിലെ ഫ്യൂബെയ് പ്രവിശ്യയിലാണ് നവവധു ഈ കടുംകൈ ചെയ്‌തത്. ഫെബ്രുവരി രണ്ടിന് വിവാഹിതയായ ല്യൂയോയാണ് ഭര്‍ത്താവ് വാങിനെ കാല്‍കഴുകാത്തതിനെത്തുടര്‍ന്ന് തീയിട്ടുകൊന്നത്.
വിവാഹം കഴിഞ്ഞതെയുള്ളുവെങ്കിലും മിക്ക ദിവസങ്ങളിലും ഇരുവരും തമ്മില്‍നല്ല വഴക്കാണെന്നാണ് അയല്‍വാസികള്‍ പറയുന്നത്. കഴിഞ്ഞ ദിവസം വഴക്കുമൂത്ത് ഒടുവില്‍ രോഷം ശമിപ്പിക്കാന്‍ ഇരുവരും മദ്യം കഴിച്ചു.
മദ്യം കഴിച്ച് കിറുങ്ങിയ വാങ് കാല്‍കഴുകാതെ കിടക്കയില്‍ കയറിക്കിടന്ന് കൂര്‍ക്കം വലിച്ച് ഉറക്കം തുടങ്ങി. കാലില് അഴുക്കുമായി കിടക്കുന്ന വാങിനെക്കണ്ട് ലഹരിയിലായിരുന്ന ല്യൂയോയ്‌ക്ക് ദേഷ്യമടക്കാന്‍ കഴിഞ്ഞില്ല. വാങ് കിടക്കുന്ന കിടക്കയില്‍ ല്യൂയോ തീകൊളുത്തി.
തീ പടര്‍ന്നതോടെ വാങ് ഞെട്ടിപ്പിടഞ്ഞ് എഴുന്നേറ്റെങ്കിലും അമിതലഹരിയിലായതിനാല്‍ അവിടെത്തന്നെ കുഴഞ്ഞുവീണ് തീയില്‍ വെന്തുമരിച്ചു. മുറിയില്‍ തീ പടര്‍ന്നപ്പോള്‍ ല്യൂയോ പുറത്തേയ്‌ക്കോടി രക്ഷപ്പെട്ടു. ല്യൂയോയെ പിന്നീട് പൊലീസ് അറസ്റ്റുചെയ്‌തു.












Click it and Unblock the Notifications