Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉപയോഗത്തിനു ശേഷം മടക്കിയെടുക്കാന്‍ കഴിയുന്ന കാര്‍ വരുന്നു

Folding Carകേംബ്രിഡ്‌ജ്‌: കാര്‍ മേടിച്ചാലും പാര്‍ക്ക്‌ ചെയ്യാന്‍ സ്ഥമില്ലെന്ന പരാതി ഇനിയുണ്ടായേക്കില്ല, ഉപയോഗത്തിനു ശേഷം മടയ്‌ക്കി വെയ്‌ക്കാവുന്ന തരത്തിലുള്ള കാര്‍ അണിയറയില്‍ ഒരുങ്ങുകയാണ്‌.

മസാച്ചുസെറ്റ്‌ ഇന്‍സിസ്റ്റ്യൂട്ട്‌ ഓഫ്‌ ടെക്‌നോളജീസിലെ ഒരു സംഘം ഗവേഷകരാണ്‌ മടക്കും കാര്‍ നിര്‍മ്മാണ യജ്ഞത്തിലേര്‍പ്പെട്ടിരിയ്‌ക്കുന്നത്‌. ഇത്തരം കാറുകള്‍ ഉപയോഗിക്കുന്നവര്‍ക്ക്‌ ലക്ഷ്യസ്ഥാനത്തെത്തിയാല്‍ കാറില്‍ നിന്നും പുറത്തിറങ്ങി ഒരു ബട്ടണ്‍ അമര്‍ത്തുകയേ വേണ്ടൂ കാര്‍ സ്വയം പകുതിയായി മടങ്ങി ഒതുങ്ങും.

കാറിനുള്ളില്‍ സജ്ജീകരിച്ചിരിയ്‌ക്കുന്ന ഒരു ചെറു കമ്പ്യൂട്ടറാണ്‌ കാര്‍ മടക്കും വിദ്യയുെട പിന്നില്‍ പ്രവര്‍ത്തിയ്‌ക്കുക.

ഒരു വലിയ ക്യാരിബാഗില്‍ ഇടാവുന്നയത്ര വലിപ്പത്തിലേക്ക്‌ കാര്‍ മടക്കിയെടുക്കാനാകുമെന്ന്‌ ഗവേഷകര്‍ പറയുന്നു. സിറ്റി കാര്‍ എന്നാണ്‌ ഗവേഷകര്‍ കാറിന്‌ നല്‌കിയിരിക്കുന്ന നാമം.

പേരു പോലെ തന്നെ നാഗരിക ജനതയെ ലക്ഷ്യമാക്കി നിര്‍മ്മിയ്‌ക്കുന്ന കാര്‍ മൂന്നു നാല്‌ വര്‍ഷത്തിനകം വിപണിയിലെത്തിയ്‌ക്കാനാകുമെന്നാണ്‌ പ്രതീക്ഷ. രണ്ട്‌ പേര്‍ക്കിരിയ്‌ക്കാന്‍ കഴിയുന്ന കാറിന്റെ പ്രാഗ്‌ രൂപത്തിന്റെ പ്രദര്‍ശനം ഏറെ പേരെ ആകര്‍ഷിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+