കേരളത്തില്‍ മനുഷ്യവകാശ ലംഘനം വര്‍ദ്ധിയ്ക്കുന്നുവെന്ന് അമേരിക്ക
ന്യൂയോര്‍ക്ക്: മനുഷ്യവകാശം സംബന്ധിച്ച് യുഎസ് വിദേശകാര്യ വകുപ്പിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഇന്ത്യയിലെ ഇടതുപക്ഷ സര്‍ക്കാരുകള്‍ക്കെതിരെ വിമര്‍ശനം.
ഇരു സംസ്ഥാനങ്ങളിലും മനുഷ്യവകാശ ലംഘനങ്ങള്‍ വര്‍ദ്ധിയ്‌ക്കുന്നതായി യുഎസ് വിദേശകാര്യ സെക്രട്ടറി കോണ്ടലീസ റൈസ് ചൊവ്വാഴ്‌ച പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. കേരളത്തിനും ബംഗാളിനും പുറമെ ഗുജറാത്തില്‍ നടന്ന കലാപങ്ങള്‍ക്കെതിരെയും റിപ്പോര്‍ട്ട് ശബ്ദിയ്‌ക്കുന്നുണ്ട്.
ലോകത്തെ മറ്റ് പ്രമുഖ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളായ വടക്കന്‍ കൊറിയ, ക്യൂബ എന്നീ രാജ്യങ്ങള്‍ക്കെതിരെയും റിപ്പോര്‍ട്ടില്‍ പരാമര്‍ശങ്ങളുണ്ട്.
അമേരിക്കയെയും പിണിയാളുകളായ മറ്റു രാജ്യങ്ങളെയും എതിര്‍ക്കുന്ന രാജ്യങ്ങളെയാണ് റിപ്പോര്‍ട്ടില്‍ കൂടുതലും വിമര്‍ശിച്ചിട്ടുള്ളത്. ഇറാന്‍, സിറിയ സിബാവെ, മ്യാന്‍മാര്‍, സുഡാന്‍, ഉസ്‌ബക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെല്ലാം ഗൗരവമായ മനുഷ്യവകാശ ലംഘനങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ട് പറയുന്നു.
കേരളത്തില്‍ കസ്റ്റഡി മരണങ്ങള്‍ വര്‍ദ്ധിച്ചുവെന്ന് ചൂണ്ടിക്കാണിയ്‌ക്കുന്ന റിപ്പോര്‍ട്ട് നന്ദിഗ്രാം സംഭവം കഴിഞ്ഞ വര്‍ഷം ഇന്ത്യയിലെ പ്രധാന മനുഷ്യവകാശ ലംഘനമായിരുന്നെന്നും വെളിപ്പെടുത്തുന്നു. പശ്ചിമ ബംഗാളില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അറിവോടെയാണ് പോലീസ് ഗ്രാമീണര്‍ക്കു നേരെ വെടിവെച്ചതെന്നും റിപ്പോര്‍ട്ട് ആരോപിയ്ക്കുന്നു.
എന്നാല്‍ എക്കാലവും അമേരിക്കന്‍ വിദേശകാര്യ വകുപ്പിന്റെ മനുഷ്യവകാശ റിപ്പോര്‍ട്ടില്‍ വിമര്‍ശിക്കാറുള്ള ചൈന ഇത്തവണ റിപ്പോര്‍ട്ടില്‍ ഇടം പിടിച്ചിട്ടില്ല.
അമേരിക്കയുടെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മുന്‍ നിര്‍ത്തി പുറത്തിറക്കിയിരിക്കുന്ന റിപ്പോര്‍ട്ടില്‍ ഇറാഖ്, അഫ്‌ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നടക്കുന്ന അക്രമങ്ങളെക്കുറിച്ച് വലിയ പരാമര്‍ശങ്ങളില്ലെന്നും ശ്രദ്ധേയമാണ്.
ഇതിനിടെ അമേരിക്കയുെട മനുഷ്യവകാശ റിപ്പോര്‍ട്ടിനെതിരെ പ്രമുഖ ലോക രാജ്യങ്ങളായ റഷ്യയും ചൈനയുമടക്കം ഒട്ടേറെ വിദേശ രാജ്യങ്ങള്‍ രംഗത്തത്തിയിട്ടുണ്ട്.












Click it and Unblock the Notifications