സ്‌പിറ്റ്‌സര്‍ വിവാദത്തിലെ നക്ഷത്ര വേശ്യ
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് ഗവര്‍ണര്‍ എലിയറ്റ് സ്‌പിറ്റ്‌സറുടെ കസേര തെറിയ്‌ക്കാന്‍ കാരണക്കാരിയായ നക്ഷത്രവേശ്യ ക്രിസ്റ്റീന്‍നെ ന്യൂയോര്‍ക്ക് മാധ്യമങ്ങള്‍ തിരിച്ചറിഞ്ഞു.
സംഗീതലോകത്ത് നേട്ടങ്ങള്‍ കൊയ്യണമെന്ന ആഗ്രഹവുമായി ഇറങ്ങിത്തിരിച്ച് വേശ്യാവൃത്തിയിലെത്തിപ്പെട്ട മാന്‍ഹാട്ടന്‍ സ്വദേശിനി ആഷ്‌ലി അലക്‌സാണ്ട്ര ഡ്യൂപെയെന്ന 22കാരിയാണ് ക്രിസ്‌ററീന്‍ എന്നറിയപ്പെടുന്ന നക്ഷത്രവേശ്യയായി വളര്‍ന്നത്.
ക്രിസ്റ്റീന്‍ മണിക്കൂറിന് 1000 ഡോളര്‍ (40,000രൂപ)ആണ് വാങ്ങുന്നതെന്ന് അവരുടെ അഭിഭാഷകനെന്ന് പരിചയപ്പെടുത്തുന്ന ഡോണ്‍ ഡി ബുക്ക് വാള്‍ഡ് ന്യൂയോര്‍ക്ക് ടൈംസിനോട് വ്യക്തമാക്കി. ഒപ്പം അഭിഭാഷകന്‍ ക്രിസ്റ്റീന്‍ വേശ്യാവൃത്തിയിലെത്തിപ്പെട്ടതെങ്ങനെയെന്നുള്ള കഥയും മാധ്യമത്തോട് വിവരിച്ചിട്ടുണ്ട്.
അച്ഛനമ്മമാരുടെ ദാമ്പത്യത്തകര്‍ച്ചയെത്തുടര്‍ന്ന് ശിഥിലമായ കുടുംബത്തില്‍ നിന്നാണ് ക്രിസ്റ്റീന്‍ന്റെ വരവ്. മൂത്ത സഹോദരന്‍ മുമ്പേതന്നെ വീടുവിട്ടുപോയി. നല്ല പാട്ടുകാരിയായ ക്രിസ്‌റ്റീന്‍ സംഗീതലോകത്ത് പേരെടുക്കാന്‍ മോഹിച്ച് പതിനേഴാം വയസ്സിലാണ് വീടുവിട്ട് ന്യൂയോര്‍ക്ക് നഗരത്തിലെത്തിയത്.
പിന്നീട് സംഗീതലോകത്ത് കാര്യമായ നേട്ടങ്ങളുണ്ടാക്കാന്‍ കഴിയാതെവന്നപ്പോള്‍ ക്രിസ്‌റ്റീന്‍ ന്യൂയോര്‍ക്കിലെ ഏറ്റവും മികച്ച വേശ്യാസംഘമായ എംപറേഴ്‌സ് ക്ലബ്ബ് വിഐപി കോള്‍ ഗേള്‍ സര്‍വ്വീസില്‍ എത്തിപ്പെട്ടു. പിന്നീട് ക്രീസ്റ്റീന്‍ എന്ന് പേരുമാറ്റി വന്‍തുക വാങ്ങുന്ന നക്ഷത്രവേശ്യയായി മാറി.
ഇവരുടെ മൈസ്‌പേസ് ബ്ലോഗ് പോസ്‌റ്റില്‍ സ്വന്തം ജീവിതകഥകള്‍ വിവരിച്ചിട്ടുണ്ട്. ഒപ്പം ഒട്ടേറെ ഫോട്ടോകളും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഈ ചിത്രങ്ങള്‍ കണ്ടായിരിക്കാം സ്‌പിറ്റ്‌സര്‍ ക്രിസ്റ്റീനില്‍ ആകൃഷ്ടനായതാവാമെന്നാണ് കരുതുന്നത്.
സ്‌പിറ്റ്‌സറുടെ പേരില്‍ വിവാദം പുറത്തുവന്ന് ക്രീസ്റ്റീനെ തിരിച്ചറിഞ്ഞതോടെ ഒട്ടേറെപ്പേര്‍ ഈ ബ്ലോഗ് സന്ദര്‍ശിച്ചിട്ടുണ്ട്. ഇതില്‍ തന്റെ പ്രിയ ഗായകനെന്ന് ക്രിസ്റ്റീന്‍ വിശേഷിപ്പിക്കുന്ന് ഏറ്റാ ജെയിംസ്, അരേതാ ഫ്രാങ്ക്‌ലിന്‍, സെലിന്‍ ഡയോണ്‍ തുടങ്ങിയവരെയാണ്. ഒപ്പം സ്വന്തം വെബ്‌സൈറ്റില്‍താന്‍ പാടിയ ഗാനങ്ങളുടെ ഓഡിയോകളും ക്രിസ്‌റ്റീന്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
ക്രിസ്റ്റീനുമായി സംസാരിയ്‌ക്കുകയും അവരെ ഹോട്ടല്‍ മുറിയിലേയ്‌ക്ക് വിളിക്കുകയും ചെയ്യുന്ന ഓഡിയോ ടേപ്പ് ചോര്‍ന്നതോടെയാണ് സ്‌പിറ്റ്‌സറിന് ന്യൂയോര്‍ക്ക് ഗവര്‍ണര്‍സ്ഥാനം രാജിവെയ്‌ക്കേണ്ടിവന്നത്. ക്രിസ്‌റ്റീനിന് വേണ്ടി എണ്‍പതിനായിരം യുഎസ് ഡോളര്‍ വരെ സ്‌പിറ്റ്‌സര്‍ ചെലവാക്കിയിട്ടുണ്ടെന്നാണ് കണക്ക്.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()












Click it and Unblock the Notifications