Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണ വില പുതിയ ഉയരങ്ങളില്‍

Goldമുംബൈ: ചരിത്രം സൃഷ്ടിച്ച്‌ സ്വര്‍ണ വില പുതിയ ഉയരങ്ങളിലേക്ക്‌ കുതിയ്‌ക്കുന്നു. വെള്ളിയാഴ്‌ച സ്വര്‍ണ വില ട്രോയ്‌ ഔണ്‍സിന്‌ (31.1 ഗ്രാം) 1005 ഡോളറലെത്തിയതാണ്‌ പുതിയ ചരിത്രം കുറിച്ചിരിയ്‌ക്കുന്നത്‌.

'സ്വര്‍ണം എന്നന്നേക്കും' എന്ന പഴഞ്ചൊല്ലിനെ അന്വര്‍ത്ഥമാക്കും വിധം ഡോളര്‍ വിലയും ഓഹരി വിപണി തകര്‍ച്ചയും മൂലം നിക്ഷേപകര്‍ സ്വര്‍ണത്തില്‍ അഭയം തേടിയതാണ്‌ വില പുതിയ ഉയരങ്ങളിലെത്താന്‍ കാരണം. ഇതോടെ 10 ഗ്രാം സ്വര്‍ണത്തിന്‌ 13050 രൂപയിലേക്ക്‌ ഉയര്‍ന്നിട്ടുണ്ട്‌.

സ്വര്‍ണ വില ട്രോയ്‌ ഔണ്‍സിന്‌ 1020 ഡോളറിലെത്തിയാല്‍ ഒരു പവന്‍ സ്വര്‍ണത്തിന്‌ കേരള വിപണിയില്‍ 10000 രൂപ വരെ മുടക്കേണ്ടി വന്നേക്കും.

വായ്‌പ പ്രതിസന്ധിയെ അഭീമുഖീകരിയ്‌ക്കുന്ന അമേരിക്കയിലെ പ്രമുഖ സ്വകാര്യ നിക്ഷേപക ഗ്രൂപ്പായ കാര്‍ലീന്‍ ഗ്രൂപ്പിന്റെ 1600 കോടി ഡോളറിന്റെ പണയാധിഷ്‌ഠിത ബോണ്ടിന്‌ ആസ്‌തിയില്ലാതായതാണ്‌ സ്വര്‍ണ വില കുതിച്ചു കയറാന്‍ കാരണം.

ഇതിനിടെ യൂറോയ്‌ക്കെതിരെ അമേരിക്കന്‍ ഡോളര്‍ മൂല്യവും ദുര്‍ബലമാകുകയാണ്‌. ഒരു ഡോളറിന്‌ 1.5638 എന്ന നിലയിലാണ്‌ ഡോളറിന്റെ വെള്ളിയാഴ്‌ചത്തെ വില.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+