Get Updates
Get notified of breaking news, exclusive insights, and must-see stories!

3 മാസം പ്രായമായ ആണ്‍കുട്ടിയുടെ വയറ്റില്‍ നിന്നും ഭ്രൂണം നീക്കം ചെയ്തു

കട്ടക്ക്‌: മൂന്ന്‌ മാസം പ്രായമായ ആണ്‍കുട്ടിയുടെ വയറ്റില്‍ കണ്ടെത്തിയ ഭ്രൂണം ഡോക്ടര്‍മാര്‍ നീക്കം ചെയ്‌തു.

ഒറീസയിലെ കട്ടക്ക്‌ എസ്‌എസ്‌ബി മെഡിക്കല്‍ കോളെജിലെ ഡോക്ടര്മാര് ബുധനാഴ്‌ച നടത്തിയ നാല് മണിക്കൂര് നീണ്ട അപൂര്‍വ ശസ്‌ത്രക്രിയയിലൂടെ കുട്ടിയുടെ വയറ്റില്‍ നിന്നും ഭ്രൂണം നീക്കം ചെയ്‌തത്‌. ഒരു കിലോയോളം തൂക്കം ഭ്രൂണത്തിനുണ്ടായിരുന്നെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

കുട്ടികളുടെ വയറ്റില്‍ ഭ്രൂണം കണ്ടെത്തുകയെന്നത്‌ അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്ന്‌ ശസ്‌ത്ര ക്രിയക്ക്‌ നേതൃത്വം നല്‌കിയ ഡോക്ടര്‍ ദാതേശ്വര്‍ ഹൊട പറഞ്ഞു. പത്തുലക്ഷം കുട്ടികളില്‍ ഒന്ന്‌ എന്ന കണക്കില്‍ മാത്രമേ ഈ പ്രതിഭാസം ഉണ്ടാകാറുള്ളുവെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

ശസ്‌ത്രക്രിയക്കു ശേഷം കുഞ്ഞിന്റെ ആരോഗ്യം തൃപ്‌തികരമാണ്‌.

കുഞ്ഞിന്റെ വയറ്റില്‍ നിന്നും പുറത്തെടുത്ത ഭ്രൂണത്തിന്‌ വളര്‍ച്ചയെത്തിയ കയ്യും കാലും തലമുടിയുമെല്ലാം ഉണ്ടായിരുന്നു. ഒറീസയിലെ കാലഹന്‍ഡി ഗ്രാമത്തില്‍ ഡിസംബര്‍ 23നാണ്‌ ഈ കുഞ്ഞ്‌ പിറന്നത്‌.

ജനിച്ചപ്പോള്‍ തന്നെ ഈ കുട്ടിയുടെ വയറിന്റെ ഒരു ഭാഗം വീര്‍ത്ത നിലയില്‍ കണ്ടതിനെ തുടര്‍ന്ന ്‌ആശുപത്രിയില്‍ പ്രവേശിപ്പിയ്‌ക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+