കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒന്നരവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു

  • By Staff
Google Oneindia Malayalam News

ലഖ്‌നൊ: ഒന്നരവയസ്സുകാരിയെ വേലക്കാരന്‍ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. ഉത്തര്‍പ്രദേശ്‌ തലസ്ഥാനമായി ലഖ്‌നൊവിലെ ഗോമതിനഗറില്‍ വ്യാഴാഴ്‌ചയാണ്‌ സംഭവം നടന്നത്‌.

കുഞ്ഞിന്റെ അമ്മയായ അനിത ശര്‍മ്മയാണ്‌ മകളെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാരോപിച്ച്‌ ജോലിക്കാരന്‍ വിശാല്‍ ഖണ്ഡ്‌ സ്വദേശി നരേന്ദ്ര മിശ്രയ്‌ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്‌.

അനിതയും കുടുംബവും നടത്തുന്ന കടയിലെ ജോലിക്കാരനാണ്‌ നരേന്ദ്രയെന്ന്‌ പൊലീസ്‌ പറഞ്ഞു. വ്യാഴാഴ്‌ച അനിതയും ഭര്‍ത്താവും തിരക്കിലായിരുന്ന സമയത്ത്‌ കുട്ടിയെ ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല. ഇത്‌ മുതലെടുത്ത്‌ രാത്രി എട്ടുമണിയോടെ നരേന്ദ്ര കുഞ്ഞിനെ എടുത്ത്‌ തൊട്ടടുത്തുള്ള പാര്‍ക്കില്‍ കൊണ്ടുപോയി പീഡിപ്പിയ്‌ക്കുകയായിരുന്നുവത്രേ.

പീന്നീട്‌ വേദനകൊണ്ട്‌ കുഞ്ഞ്‌ കരഞ്ഞപ്പോഴാണ്‌ മാതാപിതാക്കള്‍ കാര്യം ശ്രദ്ധിച്ചത്‌. പീഡിപ്പിച്ച സമയത്ത്‌ കുഞ്ഞിന്റെ വായ ഇയാള്‍ പൊത്തിപ്പിടിച്ചിരുന്നതിനാല്‍ ആര്‍ക്കും സംഭവം അറിയാനും കഴിഞ്ഞില്ല.

കുഞ്ഞ്‌ പീഡിപ്പിക്കപ്പെട്ടുവെന്ന മനസ്സിലായപ്പോള്‍ത്തന്നെ മാതാവ്‌ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. പാരാതിയെത്തുടര്‍ന്ന്‌ പൊലീസ്‌ മിശ്രയെ അറസ്റ്റുചെയ്‌തു.

താന്‍ കുറ്റം ചെയ്‌തതായി ഇയാള്‍ പൊലീസില്‍ സമ്മതിച്ചിട്ടുണ്ട്‌. കുഞ്ഞിനെ വൈദ്യ പരിശോധനയ്‌ക്ക്‌ വിധേയയാക്കിയതിന്റെ റിപ്പോര്‍ട്ട്‌ ലഭിച്ചാല്‍ ഇയാള്‍ക്കെതിരെ തുടര്‍ നടപടികള്‍ കൈക്കൊള്ളുമെന്ന്‌ പൊലീസ്‌ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X