ഈ വര്‍ഷം തിരഞ്ഞെടുപ്പില്ല: പ്രധാനമന്ത്രി
ദില്ലി: ഈ വര്‍ഷം ലോക് സഭ പിരിച്ചുവിട്ട് യുപിഎ തിരഞ്ഞെടുപ്പിനൊരുങ്ങുമെന്ന അഭ്യൂഹങ്ങള്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് തള്ളി. തിരഞ്ഞെടുപ്പ് സമയത്തു നടക്കുമെന്നും തിരഞ്ഞെടുപ്പ് നേരത്തെയുണ്ടാവുമെന്നത് അഭ്യൂഹം മാത്രമാണെന്നും മന്‍മോഹന്‍സിംഗ് വ്യക്തമാക്കി.
നേരത്തെ തിരഞ്ഞെടുപ്പ് നടത്താനുള്ള പദ്ധതിയുടെ ഭാഗമായാണ് കേന്ദ്ര ബജറ്റിലെ നിര്‍ദ്ദേശങ്ങളെന്ന ആരോപണം ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു. ഈ വര്‍ഷം തിരഞ്ഞെടുപ്പുണ്ടാവില്ലെന്ന് ഉറപ്പാണ്. കാര്‍ഷിക വായ്പ എഴുതിത്തള്ളാനുള്ള തീരുമാനം ജനങ്ങളെ പ്രീണിപ്പിക്കാനല്ലെന്നും പാവങ്ങളുടെ ജീവിതാവസ്ഥ കണക്കിലെടുത്തുള്ള തീരുമാനമാണെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തെ ഈ വര്‍ഷം തിരഞ്ഞെടുപ്പുണ്ടാവില്ലെന്ന് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിനു ശേഷം കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധി പറഞ്ഞിരുന്നു. ലോക് സഭാ തിരഞ്ഞെടുപ്പിനു പകരം കോണ്‍ഗ്രസ് പുന: സംഘടനയ്ക്ക് തയ്യാറെടുക്കാനും കോണ്‍ഗ്രസ് നേതാക്കളോട് അവര്‍ ആവശ്യപ്പെട്ടു.
യുപിഎയിലെ മിക്ക ഘടകകക്ഷികളും തിരഞ്ഞെടുപ്പ് നേരത്തെ നടത്തുന്നതിന് എതിരാണെന്നതിനാലാണ് കോണ്‍ഗ്രസ് ഇങ്ങനെയൊരു തീരുമാനത്തിലെത്തിയതെന്നാണ് കരുതുന്നത്. ഒടുവില്‍ നടന്ന സംസ്ഥാന തിരഞ്ഞെടുപ്പുകളുടെ ഫലങ്ങള്‍ തങ്ങള്‍ക്ക് അനുകൂലമായിരുന്നില്ലെന്നതും കോണ്‍ഗ്രസിനെ പുനരാലോചനക്ക് പ്രേരിപ്പിച്ചിട്ടുണ്ട്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications