യുപിയെ മൂന്നായി വിഭജിക്കണം: മായാവതി
ലക് നൗ: ഉത്തര്‍പ്രദേശിനെ ബുന്ദര്‍ഖണ്ഡ്, പുര്‍വാഞ്ചല്‍, പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശ് എന്നീ മൂന്ന് സംസ്ഥാനങ്ങളായി വിഭജിക്കണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി മായാവതി പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനോട് ആവശ്യപ്പെട്ടു.
ബി എസ് പി സ്ഥാപകന്‍ കാന്‍ഷിറാമിന്റെ ജന്മദിന വാര്‍ഷികത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു മായാവതി. ഇത് സംബന്ധിച്ച് മായാവതി പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. വിഭജന നിര്‍ദ്ദേശം സംസ്ഥാന സര്‍ക്കാരില്‍ നിന്നും ലഭിച്ചാല്‍ പരിഗണിക്കാമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പറഞ്ഞിട്ടുണ്ടെന്ന് മായാവതി അറിയിച്ചു.
താനെഴുതിയ പുസ്തകം മായാവാതി പ്രകാശനം ചെയ്യുകയും ചെയ്തു.












Click it and Unblock the Notifications