പിണറായിയ്‌ക്ക് ഹിറ്റ്‌ലറുടെ ഭാഷയാണെന്ന് ഹസ്സന്‍
കോഴിക്കോട്: ധാര്‍ഷ്ട്യത്തിന്റെയും ധിക്കാരത്തിന്റെയും ഭാഷയിലാണ് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ സംസാരിക്കുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് എംഎം ഹസ്സന്‍.
ഭാവവും ഭാഷയും ഹിറ്റിലറുടേതാണെങ്കില്‍ പിണറായിയുടെ പ്രവൃത്തി സ്റ്റാലിന്റേതുപോലെയാണ്. ഇത് ഒരു തരത്തിലും ഭൂഷണമല്ല. തികഞ്ഞ ഏകാധിപത്യ ധാര്‍ഷ്ട്യത്തോടെയാണ് അദ്ദേഹം സംസാരിക്കുകയും പ്രവര്‍ത്തിക്കകയും ചെയ്യുന്നത്. സിപിഎം എത്തിപ്പെട്ടിട്ടുള്ള പല പ്രതിസന്ധികള്‍ക്കും കാരണം ഇതാണ്.
മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ നേതൃത്വത്തില്‍ കണ്ണൂരില്‍ നടക്കുന്ന സര്‍വ്വകക്ഷി സമാധാനശ്രമങ്ങളെ തുരങ്കം വെയ്‌ക്കുന്നതിനാണോ പിണറായി ഇത്തരത്തിലുള്ള പ്രോകപനപരമായ ഭാഷ ഉപയോഗിക്കുന്നതെന്ന് സംശയിക്കണം. അദ്ദേഹത്തിന്റെ വെള്ളിയാഴ്‌ചത്തെ തലശേരി സന്ദര്‍ശനത്തെയും സംശയത്തോടെയാണ് കാണേണ്ടതെന്നും ഹസ്സന്‍ പറഞ്ഞു.
ആര്‍എസ്‌എസ് യുഡിഎഫിന്റെ ക്വട്ടേഷന്‍ സംഘമാണെന്ന് പിണറായി വിജയന്റെ പ്രസ്‌താവനയുടെ പശ്ചാത്തലത്തിലാണ് ഹസ്സന്റെ ആരോപണം.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications