Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂരില്‍ സമാധാനത്തിന്‌ ആഹ്വാനം

കണ്ണൂര്‍: സംഘര്‍ഷ ബാധിത കണ്ണൂരില്‍ സമാധാനം സ്ഥാപിയ്‌ക്കാനായി ചേര്‍ന്ന സര്‍വകക്ഷി യോഗം അവസാനിച്ചു.

ശനിയാഴ്‌ച രാവിലെ 10ന്‌ കണ്ണൂര്‍ കളക്ടറേറ്റില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലായിരുന്നു യോഗം.

സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ ചാണ്ടി, കേന്ദ്ര മന്ത്രി ഇ. അഹമ്മദ്‌, കെപിപിസിസി അധ്യക്ഷന്‍ രമേശ്‌ ചെന്നിത്തല, ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കൃഷ്‌ണദാസ്‌ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു.

കണ്ണൂരില്‍ സമാധാനം സ്ഥാപിയ്‌ക്കുന്ന പ്രമേയം വിവിധ രാഷ്ട്രീയ കക്ഷികള്‍ അംഗീകരിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.

ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്‌ണനാണ്‌ പ്രമേയം അവതരിപ്പിച്ചത്‌. വിവിധ രാഷ്ട്രീയ കക്ഷികള്‍ അംഗീകരിച്ച പ്രമേയം പീന്നിട് മാധ്യമ പ്രവര്‍ത്തകര്‍ക്കു മുന്നില്‍ വായിക്കുകയും ചെയ്തു. ആരുടെ ഭാഗത്തു നിന്നും പ്രകോപനമുണ്ടായാലും അക്രമ സംഭവങ്ങള്‍ ഉണ്ടാകുന്നത്‌ മുന്‍ കരുതലുകളെടുക്കും.

കളക്ടറുടെ അധ്യക്ഷതയില്‍ എല്ലാ മാസവും യോഗങ്ങള്‍ നടത്തും. സംഭവങ്ങള്‍ ആവര്‍ത്തിയ്‌ക്കാതിരിയ്‌ക്കാന്‍ സര്‍ക്കാര്‍ നടപടികളെടുക്കും. അക്രമ സംഭവങ്ങളുണ്ടായാല്‍ ജില്ലാ കളക്ടര്‍, ബന്ധപ്പെട്ട നേതാക്കള്‍ തുടങ്ങിയവരുടെ യോഗം വിളിച്ചു ചേര്‍ക്കുക എന്നിവയാണ്‌ യോഗത്തിലെ പ്രധാന തീരുമാനങ്ങള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+