വീഡിയോ ചാറ്റിംഗിനിടെ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്‌തു
പരിയാരം (കണ്ണൂര്‍): പരിയാരം ഡെന്റല്‍ കോളജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥിയെ ഹോസ്‌റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വടകരയിലെ പി.ഡബ്‌ള്യു.ഡി ഓവര്‍സീയര്‍ പുതുപ്പണം ധര്‍മപുരിയില്‍ വസന്തകുമാര്‍ - സുഷമ ദമ്പതികളുടെ മകനായ കാര്‍ത്തികിനെ(22)ആണ് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.
കാമുകിയുമായുള്ള വീഡിയോ ചാറ്റിംഗിനിടയില്‍ മരിക്കാനൊരുങ്ങുന്ന ദൃശ്യങ്ങള്‍ കാണിച്ച ശേഷമാണ് കാര്‍ത്തിക് ജീവനൊടുക്കിയതെന്നു സംശയിക്കുന്നു.
വെള്ളിയാഴ്‌ച കാര്‍ത്തിക്കിനെ പുറത്തേക്ക് കാണാതായതിനെ തുടര്‍ന്നു അന്വേഷിച്ചപ്പോഴാണ് ഹോസ്റ്റല്‍ മുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെടത്തിയത്. മുറി അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു.
വ്യാഴാഴ്‌ച വൈകുന്നേരം മരണം സംഭവിച്ചിരിക്കാമെന്നാണു കരുതുന്നത്. കാര്‍ത്തിക് തനിച്ചായിരുന്നു താമസം. മുറിയിലുണ്‌ടായിരുന്ന കാര്‍ത്തിക്കിന്റെ കംപ്യൂട്ടര്‍ വ്യാഴാഴ്‌ച വൈകുന്നേരം 7.45 ന് സ്വയം ഓഫായ നിലയിലായിരുന്നു.
ഇതിനു മുമ്പു കൊല്ലം സ്വദേശിയും ദില്ലിയില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനിയുമായ കാമുകിയുമായി കാര്‍ത്തിക് വീഡിയോ ചാറ്റിംഗ് നടത്തിയിരുന്നുവെന്നു കംപ്യൂട്ടര്‍ പരിശോധിച്ചപ്പോള്‍ വ്യക്തമായതായി പൊലീസ് പറഞ്ഞു.
കാര്‍ത്തിക്കിന്റെ ബന്ധുവാണ് കാമുകി. ഇവരുടെ സ്‌നേഹത്തെ ബന്ധുക്കള്‍ എതിര്‍ത്തിരുന്നുവെന്നും സഹപാഠികള്‍ പറഞ്ഞു. പ്രണയ നൈരാശ്യമാകാം ആത്മഹത്യയ്‌ക്ക് കാരണമെന്നാണ് സംശയിക്കുന്നത്. കാര്‍ത്തിക് മരിച്ചതിനു ശേഷം കാമുകിയുടെ നിരവധി കോളുകള്‍ കാര്‍ത്തിക്കിന്റെ മൊബൈല്‍ ഫോണിലേക്ക് വന്നിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.
സഹപാഠികളോട് അധികം സംസാരിക്കുന്ന പ്രകൃതക്കാരനായിരുന്നില്ല കാര്‍ത്തിക്. കാര്‍ത്തിക്കിന്റെയും കാമുകിയുടെയും തറവാടുകള്‍ കൊല്ലത്താണ്. പിതാവിന്റെ ജോലി ആവശ്യാര്‍ഥമാണ് കാര്‍ത്തിക്കിന്റെ കുടുംബം വടകരയില്‍ താമസമാക്കിയത്. പ്ലസ് ടു വിദ്യാര്‍ഥിയായ കിരണ്‍ ഏക സഹോദരനാണ്.
മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. തളിപ്പറമ്പ് ഡിവൈഎസ്‌പി അബ്‌ദുള്‍ കരീമിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.












Click it and Unblock the Notifications