ചെങ്ങറയിലെത്തിയ യുഡിഎഫ് നേതാക്കളെ തൊഴിലാളികള്‍ തടഞ്ഞു
പത്തനംതിട്ട: ചെങ്ങറയില്‍ നടക്കുന്ന ഭൂസമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനെത്തിയ യുഡിഎഫ് സംഘത്തെ ഹാരിസണ്‍ പ്ലാന്റിലെ തൊഴിലാളികള്‍ തടഞ്ഞു.
രാഷ്ട്രീയ മുതലെടുപ്പാണ് യുഡിഎഫിന്റെ ഉന്നമെന്ന് തൊഴിലാളികള്‍ ആരോപിച്ചു. തടഞ്ഞു വയ്‌ക്കല്‍ ഏകദേശം അരമണിക്കൂറോളം നീണ്ടു നിന്നു. യുഡിഎഫ് നേതാക്കളായ തിരുവഞ്ചിയൂര്‍ രാധാകൃഷ്‌ണന്‍, എംഎല്‍എമാരായ അടൂര്‍ പ്രകാശ്, ജോസഫ് എം പുതുശേരി, കെ.കെ ഷാജു എന്നിവരും സംഘത്തിലുണ്ടായിരുന്നു.
ഭൂസമരവുമായി ബന്ധപ്പെട്ട് അടുത്തയാഴ്‌ച മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ ചെങ്ങറ സന്ദര്‍ശിയ്‌ക്കുന്നുണ്ട്.
ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് ഭൂമി ഒഴിപ്പിക്കാനെത്തിയ പോലീസിനെ നേരിടാന്‍ ആത്മഹത്യ ഭീഷണി മുഴക്കിയതോടെയാണ് ചെങ്ങറ സമരം ജനശ്രദ്ധയാകര്‍ഷിയ്‌ക്കുന്നത്.












Click it and Unblock the Notifications