ഗോവയില്‍ ജര്‍മ്മന്‍ യുവതിയെ അപമാനിച്ചു
പനാജി: ഗോവയിലെ കാവ്‌ലോസിം ബീച്ചില്‍ ജര്‍മ്മന്‍ യുവതിയെ അപമാനിച്ചതായി ആരോപണം. അജ്‌താതനായ ഒരാള്‍ അപമാനിച്ചുവെന്നാരോപിച്ചാണ് ഇരുപത്തിയേഴുകാരിയായ ജര്‍മ്മന്‍ യുവതി കോള്‍വ പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.
രാത്രിയില്‍ തീരത്ത് കുളിയ്‌ക്കുന്നതിനിടയില്‍ ആരോവന്ന് തന്റെ സ്വിം സ്യൂട്ടില്‍ പിടിച്ചുവലിയ്‌ക്കുകയായിരുന്നുവെന്നും അയാള്‍ക്ക് കറുത്ത നിറമാണെന്നുമാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. ആക്രമണത്തില്‍ നിന്നും സ്വയം രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ അയാള്‍ കാട്ടിനുള്ളിലേയ്‌ക്ക് ഓടിമറഞ്ഞുവന്നും യുവതി പറയുന്നു.
വെള്ളിയാഴ്‌ചരാത്രി കൂട്ടുകാരിയുമൊപ്പം തീരത്തുപോയപ്പോഴാണ് യുവതിയ്‌ക്കെതിരെ ആക്രമണം നടന്നത്. ഇത്തരത്തിലൊരു പരാതി ലഭിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിച്ച പൊലീസ് പ്രതിയെ വൈകുന്നേരത്തിനിടയില്‍ പിടികൂടാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പറഞ്ഞു.
ഗോവയില്‍ ഈയിടെയായി വിദേശിയരായ വനിതാസഞ്ചാരികള്‍ക്കെതിരെയുള്ള ആക്രമങ്ങളും പീഡനങ്ങളും വര്‍ധിച്ചുവരുകയാണ്. ബ്രിട്ടനില്‍നിന്നുള്ള പതിനഞ്ചുകാരി സ്‌കാര്‍ലറ്റ് ഈഡന്റെ കൊല ഇപ്പോള്‍ ഗോവരാഷ്ട്രീയത്തെപ്പോലും ഇളക്കിമറിയ്‌ക്കുകയാണ്.
2008 പിറന്നതില്‍പ്പിന്നെ ഒട്ടേറെ പീഡനക്കേസുകളാണ് ഗോവയിലെ പല പൊലീസ് സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്‌തത്.












Click it and Unblock the Notifications