Get Updates
Get notified of breaking news, exclusive insights, and must-see stories!

3 രൂപ അധികം വാങ്ങിയതിന്‌ 3വര്‍ഷം തടവ്‌

Upendra with Familyകതിഹാര്‍ (ബീഹാര്‍): ഉപഭോക്താവില്‍ നിന്നും മൂന്നുരൂപ അധികമായി വാങ്ങിയ ന്യായവിലഷോപ്പുടമയെ മൂന്നുവര്‍ഷത്തെ കഠിന തടവിന്‌ ശിക്ഷിച്ചു.

ബീഹാര്‍ ജില്ലയിലെ കതിഹാര്‍ സ്വദേശി ഉപേന്ദ്രവര്‍മ്മയെയാണ്‌ കതിഹാര്‍ ജില്ലാകോടതി മൂന്നുവര്‍ഷത്തെ കഠിനതടവിന്‌ ശിക്ഷിച്ചത്‌. പതിനൊന്നുവര്‍ഷം മുമ്പ്‌ തന്റെ കടയില് മണ്ണെണ്ണ വാങ്ങാനെത്തിയ ഒരാളില് നിന്നും മൂന്നുരൂപ അധികം ഈടാക്കിയെന്നതാണ്‌ ഉപേന്ദ്രയുടെ പേരിലുള്ള കുറ്റം.

പതിനൊന്നുവര്‍ഷം നീതിപീഠവുമായി പൊരുതിയെങ്കിലും അവസാനം ഉപേന്ദ്രയ്‌ക്ക്‌ കോടതി തടവുശിക്ഷ വിധിയ്‌ക്കുകയായിരുന്നു. ഞാന്‍ കരുതിയിരുന്നത്‌ കോടതി നീതിയുടെ ക്ഷേത്രമാണെന്നായിരുന്നു. വെറും മൂന്നുരൂപയാണ്‌ ഞാന്‍ അധികമായി ഈടാക്കിയത്‌. പലവട്ടം ഞാന്‍ തെറ്റേറ്റുപറഞ്ഞു നീതികിട്ടുമെന്ന്‌ കരുതിയെങ്കിലും പ്രതീക്ഷ അസ്ഥാനത്തായി- ഉപേന്ദ്ര പറയുന്നു.

മൂന്നുരൂപ അധികം വാങ്ങിയ ഉപേന്ദ്ര കേസിന്‌ മാത്രമായി ഇതേവരെ പതിനായിരത്തിലേറെ രൂപ ചെലവാക്കിക്കഴിഞ്ഞു. ഇതിനൊപ്പം കോതടിവിധി കൂടി വന്നതോടെ ഉപേന്ദ്രയും കുടുംബവും തീര്‍ത്തും നിരാശരായിരിക്കുകയാണ്‌. ജില്ലാക്കോടതി വിധിയ്‌ക്കെതിരെ മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കാനൊരുങ്ങുകയാണ്‌ ഉപേന്ദ്ര.

താന്‍ ജയിലില്‍ പോകുന്നതോടെ അദ്ദേഹത്തിന്റെ ഭാര്യയുടെയും മൂന്നുമക്കളുടെയും ജീവിതമാണ്‌ അവതാളത്തിലാവുകയെന്ന്‌ ഉപേന്ദ്ര പറയുന്നു.

കോടതി വിധിയില്‍ ഉപേന്ദ്രയും കുടുംബവും വിഷമിക്കുകയാണെങ്കിലും ഇവരുടെ നാട്ടുകാര്‍ വിധിയെ സ്വാഗതം ചെയ്‌തിരിക്കുകയാണ്‌. മൂന്നുരൂപ ഒരു ചെറിയ തുകയായിരിക്കാം എന്നാല്‍ പണം കൂടുതല്‍ വാങ്ങുന്നവര്‍ക്കെല്ലാം ഈ വിധി ഒരു പാഠമാകുന്നു. അതിന്‌ വേണ്ടിത്തന്നെയാണ്‌ താന്‍ നിയമത്തിന്റെ വഴിതേടിയതെന്ന്‌ ഉപേന്ദ്രയെ കോടതി കയറ്റിയ സത്തി മണ്ഡല്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+