അദ്വാനിയ്‌ക്ക് വധി ഭീഷണിയുണ്ടെന്ന് റിപ്പോര്‍ട്ട്
ദില്ലി: ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായ എല്‍കെ അദ്വാനിയ്‌ക്ക് ലഷ്‌കര്‍ ഇ തോയ്‌ബയുടെ വധഭീഷണി.
അദ്വാനിയുടെ സുരക്ഷാവലയം ഭേദിച്ച് അദ്ദേഹത്തെ അപായപ്പെടുത്താന്‍ തീവ്രവാദികള്‍ ശ്രമിച്ചേയ്‌ക്കുമെന്ന് ഇന്റലിജന്‍സ് ബ്യൂറോ മുന്നറിയിപ്പ് നല്‍കി.
പരാതി നല്‍കാനെത്തുന്നവരുടെ രൂപത്തിലോ, പാര്‍ട്ടി പ്രവര്‍ത്തനകായോ മാധ്യമപ്രവര്‍ത്തകന്റെ വേഷത്തിലോ ഭീകരര്‍ എത്തിയേക്കാമെന്നാണ് ബ്യൂറോ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ഭീഷണി കണക്കിലെടുത്ത് അദ്വാനിയുടെ വീടിന്റെ സുരക്ഷ ശക്തിപ്പെടുത്തി. രണ്ട് മാസത്തിനുള്ളില്‍ ഇത് രണ്ടാം തവണയാണ് അദ്വാനിയ്‌ക്ക് ഭീഷണിയുള്ളതായി ഇന്റലിജന്‍സ് ബ്യൂറോ മുന്നറിയിപ്പ് നല്‍കുന്നത്.












Click it and Unblock the Notifications