നപുംസകങ്ങള്‍ക്ക് ഔദ്യോഗിക അംഗീകാരം
ചെന്നൈ: ഇരുപത്തഞ്ച് വയസ് പ്രായമുള്ള പൂജ സേലം സ്വദേശിയായ പൂജ ഒരു നപുംസകമാണ്. സര്‍ക്കാര്‍ റെക്കോഡുകളില്‍ പൂജയ്ക്ക് ഇതുവരെ സ്ഥാനമുണ്ടായിരുന്നില്ല. കാരണം അപേക്ഷാ ഫോറങ്ങളില്‍ പുരുഷനെന്നോ സ്ത്രീയെന്നോ എഴുതാന്‍ പൂജ തയ്യാറായിരുന്നില്ല.
ഒടുവില്‍ പൂജയ്ക്ക് ഒരു വ്യക്തിയെന്ന നിലയിലുള്ള ഔദ്യോഗിക അംഗീകാരം ലഭിച്ചു. സര്‍ക്കാര്‍ പൂജയ്ക്ക് അനുവദിച്ച റേഷന‍് കാര്‍ഡില്‍ ലിംഗമെഴുതേണ്ട കോളത്തില്‍ എം (മെയില്‍) എന്നോ എഫ് (ഫീമെയില്‍) എന്നോ എഴുതുന്നതിനു പകരം ടി (ട്രാന്‍സ് സെക്ഷ്വല്‍) എന്നാണ് ചേര്‍ത്തിരിക്കുന്നത്.
ഇന്ത്യയില്‍ ആദ്യമായാണ് നപുസംകങ്ങളെ മൂന്നാമതൊരു ലിംഗമായി ഔദ്യോഗികമായി അംഗീകരിക്കുന്നത്. തമിഴ് നാട്ടിലെ 40,000ഓളം വരുന്ന നപുംസകങ്ങള്‍ക്കാണ് ഔദ്യോഗിക അംഗീകാരം ലഭിക്കുന്നത്.
സര്‍ക്കാര്‍ രേഖകളില്‍ പുരുഷനെന്നോ സ്ത്രീയെന്നോ ചേര്‍ക്കാതെ തന്നെ സര്‍ക്കാരിന്റെ വിവിധ ക്ഷേമപദ്ധതികളുടെ ആനുകൂല്യം ലഭിക്കുന്നതിനും ഇത് സഹായിക്കും.
നപുസംകങ്ങളെ മൂന്നാമതൊരു ലിംഗമായി തന്നെ അംഗീകരിക്കേണ്ടതുണ്ടെന്ന് തമിഴ് നാട് സമൂഹ്യക്ഷേമമന്ത്രി ആലടി അരുണ പറഞ്ഞു. ഔദ്യോഗിക രേഖകളില് നപുംസകങ്ങള്‍ക്ക് മൂന്നാം ലിംഗ പദവി നല്‍കുന്നതിന് റേഷന്‍ കാര്‍ഡുകളില്‍ തുടക്കമിട്ടത് അത് താരത്യമേന എളുപ്പമാണെന്നതിനാലാണ്. പാസ് പോര്‍ട്ട്, വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് തുടങ്ങിയ രേഖകളില്‍ ഇത് ചെയ്യുന്നതിന് കേന്ദ്രത്തിന്റെ അനുമതി ലഭിക്കേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications