വിവാഹവാഗ്‌ദാനം നല്‍കി മാനഭംഗപ്പെടുത്തിയെന്ന് പരാതി
മുംബൈ: നൃത്താധ്യാപകന്‍ വിവാഹവാഗ്‌ദാനം നല്‍കി മാനഭംഗപ്പെടുത്തിയെന്ന് യുവതിയുടെ പരാതി. ജയപ്രകാശ് സച്ചിതാനന്ദ ശര്‍മ്മയെന്ന നാല്‍പത്തിയഞ്ചുകാരനായ നൃത്താധ്യാപകനെതിരെയാണ് ഇരുപത്തിനാലുകാരിയായ യുവതി പരാതി നല്‍കിയിരിക്കുന്നത്.
യുവതി പൊലീസില്‍ പരാതി നല്‍കിയ ദിവസം മുതല്‍ ഇയാളെ കാണാനില്ലെന്ന് പൊലീസ് പറഞ്ഞു. 2007ല്‍ അഹമ്മദാബാദിലേയ്‌ക്കുള്ള ഒരു യാത്രക്കിടയിലായിരുന്നുവത്രേ യുവതിയും നൃത്താധ്യാപകനും തമ്മില്‍ പരിചയപ്പെട്ടത്. പിന്നീട് ജയപ്രകാശ് മുംബൈയ്‌ക്ക് തിരിച്ചുപോയ ശേഷവും അയാള്‍ യുവതിയുമായി ബന്ധം പുലര്‍ത്തി.
പിന്നീട് 2007 ജൂലൈയില്‍ യുവതി മുംബൈയിലെത്തി പ്രകാശിനെ കണ്ടു. ആ യാത്രയില്‍ യുവതി ജയപ്രകാശിനൊപ്പം ഏതാനും ദിവസം താമസിക്കുകയും നഗരം ചുറ്റിക്കാണുകയും ചെയ്‌തിരുന്നുവത്രേ. തുടര്‍ന്ന് ഇടക്കിടെ ഇതാവര്‍ത്തിച്ചു. പിന്നീട് കൂടുതല്‍ സമയം യുവതി മുംബൈയില്‍ ചെലവഴിയ്‌ക്കുകുയും ഇടക്കിടെ അഹമ്മദാബാദില്‍ പോയിവരുകയും ചെയ്‌തു.
ഇതിനിടെ പ്രകാശ് യുവതിയോട് വിവാഹാഭ്യര്‍ത്ഥന നടത്തുകയും ചെയ്‌തിരുന്നു. പ്രകാശിനെ വിവാഹം ചെയ്യാന്‍ തീരുമാനിച്ച യുവതി ഒരിക്കല്‍ വിവാഹക്കാര്യം മാതാപിതാക്കളോട് സംസാരിക്കാനും തിയ്യതി നിശ്ചയിക്കാനുമായി അഹമ്മദാബാദിലേയ്‌ക്ക് പോയി. എന്നാല്‍ അതോടെ പ്രകാശ് തന്നെ മറന്നുവെന്നും മറ്റൊരു വിവാഹം കഴിച്ചുവെന്നുമാണ് യുവതി പറയുന്നത്.
2007 ഡിസംബറിലാണത്രേ പ്രകാശിന്റെ വിവാഹം നടന്നത്. തുടര്‍ന്ന് പ്രകാശ് യുവതിയെ ബന്ധപ്പെടാതായി. പിന്നീട് വീണ്ടും മുബൈയിലെത്തി അന്വേഷിച്ചപ്പോഴാണ് വിവാഹം കഴിച്ച് ജീവിക്കുന്ന പ്രകാശിനെ യുവതി കണ്ടെത്തിയത്. തുടര്‍ന്നാണ് വിവാഹവാഗ്‌ദാനം നല്‍കി തന്നെ മാനഭംഗപ്പെടുത്തിയെന്ന പരാതിയുമായി അവര്‍ മാലാഡ് പൊലീസിനെ സമീപിച്ചത്. പ്രകാശിനെതിരെ പൊലീസ് മാനഭംഗക്കേസ് രജിസ്റ്റര്‍ ചെയ്‌ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications