Get Updates
Get notified of breaking news, exclusive insights, and must-see stories!

എല്ലാ ജില്ലകളിലും ഐടി പാര്‍ക്ക്‌ സ്ഥാപിക്കുമെന്ന്‌ വി.എസ്‌

കൊച്ചി: എല്ലാ ജില്ലകളിലും വിവര സാങ്കേതികവിദ്യാ പാര്‍ക്കുകള്‍ സ്ഥാപിക്കുകയെന്നതാണ്‌ എല്‍ഡിഎഫ്‌ സര്‍ക്കാറിന്റെ നയമെന്ന്‌ മുഖ്യമന്ത്രി വി.എസ്‌ അച്യുതാനന്ദന്‍.

കോഴിക്കോട്ടും ആലപ്പുഴയിലും പാലക്കാട്ടുമെല്ലാം ഐടി പാര്‍ക്കുകള്‍ സ്ഥാപിക്കുന്നതിന്‌ പ്രാഥമിക നടപടി തുടങ്ങിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊച്ചിയിലെ ഇന്‍ഫോപാര്‍ക്കില്‍ എല്‍ആന്റ്‌ടി ടെക്‌ പാര്‍ക്കിന്റെ തേജോമയ ഒന്നാംഘട്ട പദ്ധതിയുടെ ഉദ്‌ഘാടനവും രണ്ടാംഘട്ട പദ്ധതിയായ സിഗ്നേച്ചര്‍ ഇരട്ട ടവറുകളുടെ ശിലാസ്ഥാപനവും നിര്‍വ്വഹിച്ച്‌ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

തിരുവനന്തപുരത്ത്‌ ടെക്‌നോപാര്‍ക്കിന്‌ അനുബന്ധമായി പൊതുമേഖലയില്‍ ടെക്‌നോ സിറ്റി എന്ന വിപുലമായ ഐടി പാര്‍ക്കാണ്‌ സ്ഥാപിക്കുക. ഇതിന്‌ 507 ഏക്കര്‍ ഏറ്റെടുക്കാനുള്ള നടപടി പുരോഗമിക്കുന്നു. സര്‍ക്കാര്‍ നേതൃത്വത്തില്‍ നിലവില്‍വരുന്ന ഐടി ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ കമ്പനി കേരളത്തില്‍ വന്‍ കുതിച്ചുചാട്ടമായിരിക്കും- അദ്ദേഹം പറഞ്ഞു.

പുതിയ വികസനങ്ങള്‍മൂലം ലക്ഷക്കണക്കിന്‌ ആളുകള്‍ കൊച്ചിയില്‍ തൊഴിലിനായി എത്തും. ജനപ്പെരുപ്പവും വാഹനപ്പെരുപ്പവും കൊണ്ട്‌ വീര്‍പ്പുമുട്ടുന്ന നഗരത്തിന്‌ ആശ്വാസം പകരാന്‍ എല്ലാ നടപടിയും എടുക്കും. മൂവായിരത്തില്‍പ്പരം കോടി രൂപ ചെലവുവരുന്ന മെട്രോ റയില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ സംയുക്ത സംരംഭമായി ഏറ്റെടുക്കുമെന്നും വി.എസ്‌ അറിയിച്ചു.

11 ലക്ഷം ചതുരശ്ര അടി വിസ്‌ത്രീര്‍ണ്ണത്തില്‍ നിര്‍മ്മിക്കുന്ന എല്‍ആന്റ്‌ടി ടെക്‌ പാര്‍ക്കിന്റെ ആദ്യഘട്ടമാണ്‌ തേജോമയ. ഒമ്പത്‌ നിലകളുള്ള ഇതില്‍ അന്താരാഷ്ട്ര പ്രശസ്‌തമായ ഐടി കമ്പനികള്‍ സ്ഥലം നേടിക്കഴിഞ്ഞു. ഇരട്ട സിഗ്നേച്ചര്‍ ടവറുകള്‍ക്ക്‌ 21 നിലകളുണ്ടാകും 6.75 ലക്ഷം ചതുരശ്ര അടി സ്ഥലം ഇതില്‍ ഐടി അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ലഭിക്കും. മന്ത്രി എസ്‌. ശര്‍മ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+