അമേരിക്ക കമ്യൂണിസത്തെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്നു: വെളിയം
തിരുവനന്തപുരം: കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ അപകീര്‍ത്തിപ്പെടുത്താന്‍ അമേരിക്ക നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് യുഎസ് വിദേശകാര്യ വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ കേരളത്തെയും ബംഗാളിനെയും വിമര്‍ശിച്ചതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍.
റിപ്പോര്‍ട്ട് ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളിലുള്ള നഗ്നമായ ഇടപെടലാണെന്നും അദ്ദേഹം ആരോപിച്ചു. കേരളത്തിലും ബംഗാളിലും വ്യാപകമായി മനുഷ്യാവകാശ ധ്വംസനം നടക്കുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ പ്രചാരണത്തില്‍ പുതുമയില്ല. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ദുര്‍ബലമാക്കുകയെന്നത് അമേരിക്കയുടെ മുഖ്യലക്ഷ്യങ്ങളില്‍ ഒന്നാണ്.
കേരളത്തില്‍ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭ നിലവില്‍വന്നപ്പോള്‍ ആഗോളതലത്തില്‍ പ്രചാരണം നടത്തി സര്‍ക്കാറിനെ അട്ടിമറിയ്‌ക്കാന്‍ കോടിക്കണക്കിന് പണമാണ് അമേരിക്ക ചെലവാക്കിയത്. ഇക്കാര്യങ്ങള്‍ പിന്നീട് അമേരിക്കന്‍ ചാരസംഘടനയായ സിഐഎ തന്നെ സമ്മതിച്ചിട്ടുമുണ്ട്- വെളിയം ചൂണ്ടിക്കാട്ടി.
ആഗോളമായി ആധിപത്യം ഉറപ്പിക്കാനുള്ള അമേരിക്കയുടെ ശ്രമത്തില്‍ ഇന്ത്യയെ തന്ത്രപ്രധാന പങ്കാളിയാക്കാനുള്ള നീക്കത്തിന് മുഖ്യ തടസ്സം കമ്യൂണിസ്റ്റ് പാര്‍ട്ടികളാണ്. അതുമൂലമാണ് കമ്യൂണിസ്റ്റ് പാര്‍ട്ടികളെ ദുര്‍ബലപ്പെടുത്താന്‍ അമേരിക്ക കിണഞ്ഞു പരിശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications