ക്രിസ്‌തു ഉയര്‍ത്തെഴുന്നേറ്റിട്ടില്ലെന്ന് ബ്രിട്ടീഷുകാര്‍
ലണ്ടന്‍: ക്രിസ്‌തുദേവനെ തൂക്കിലേറ്റുകയും പിന്നീട് മരണത്തിന്റെ മൂന്നാം ദിവസം ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്‌തുവെന്ന കഥ ബ്രിട്ടീഷ് ജനതയില്‍ കാല്‍ഭാഗം പേരും വിശ്വസിക്കുന്നില്ലെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്.
ബ്രിട്ടന്‍ ജനതയില്‍ കാല്‍ഭാഗത്തോളം പേരും ഈസ്റ്റര്‍ കഥയ്‌ക്ക് യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലെന്നാണ് വിശ്വസിക്കുന്നത്. എന്നാല്‍ ഇവരില്‍ 57 ശതമാനം പേര്‍ ക്രിസ്‌തുവിന്റെ കുരിശ് മരണവും ഉയര്‍ത്തെഴുന്നേല്‍പ്പും യഥാര്‍ത്ഥ കഥയാണെന്ന് വിശ്വിസിക്കുന്നുണ്ട്.
ബ്രിട്ടനില്‍ അഞ്ചാളുകളില്‍ രണ്ടുപേര്‍ എന്ന നിലയ്‌ക്ക് യേശു ദൈവപുത്രനാണെന്ന് വിശ്വസിക്കുമ്പോള്‍ പകുതിയോളം പേരും വിശ്വസിക്കുന്നത് അദ്ദേഹം ഒരു വിശുദ്ധ പ്രവാചകനാണെന്നാണ്.
1100 പേരോളം പങ്കെടുത്ത ഒരു ഓണ്‍ലൈന്‍ സര്‍വ്വേയിലാണ് ഇക്കാര്യങ്ങള്‍ കണ്ടെത്തിയത്. ബൈബിള്‍ പുതിയ നിയമം അനുശാസിക്കുന്ന കാര്യങ്ങളിലാണ് ബ്രിട്ടനില്‍ കൂടുതല്‍പ്പേരും വിശ്വസിക്കുന്നത്. എന്നാല്‍ ക്രിസ്തു ഉയര്ത്തെഴുന്നേറ്റുവെന്നകാര്യത്തിലും മരണാനന്തരം ജീവിതമുണ്ടെന്ന കാര്യത്തിലും ഇവരില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ടെന്നും സര്‍വ്വേയില്‍ കണ്ടെത്തിയിട്ടുണ്ട്. തിയോസ് ദി പബ്ലിക് തിയോളജി തിങ്ക് താങ്ക് ആണ് സര്‍വ്വേ സംഘടിപ്പിച്ചത്.












Click it and Unblock the Notifications