നഗ്നയാകാന്‍ ക്രിസ്റ്റിന് 10ലക്ഷം ഡോളര്‍
ലണ്ടന്‍: ന്യൂയോര്‍ക്ക് ഗവര്‍ണര്‍ എലിയറ്റ് സ്‌പിറ്റ്‌സറിന്റെ അധാകാരം തെറിപ്പിച്ച നക്ഷത്രവേശ്യ ക്രിസ്റ്റീന്‍(ആഷ്‌ലി അലക്‌സാണ്ട്ര ഡ്യുപ്രേ)ന്റെ നഗ്നഫോട്ടോയ്‌ക്ക് ഒര മാസിക പത്തുലക്ഷം ഡോളര്‍ വാഗ്‌ദാനം ചെയ്‌തു.
ദി ഹസ്റ്റ്‌ലര്‍ എന്ന മാഗസിന്റെ മേധാവി ലാറി ഫ്‌ലെയിന്റ് ആണ് ക്രീസ്റ്റീന്റെ നഗ്നചിത്രം പ്രസിദ്ധീകരിക്കാമെന്ന നിര്‍ദ്ദേശവുമായി മുന്നോട്ടുവന്നത്. കുറച്ചുകാലത്തേയ്‌ക്കെങ്കിലും ക്രിസ്റ്റീന്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കും. അതുകൊണ്ടുതന്നെ അവരുടെ ചിത്രം മാഗസിനില്‍ പ്രസിദ്ധീകരിക്കാവുന്നതാണ്- ലാറി പറയുന്നു.
മാത്രമല്ല ക്രിസ്റ്റീന്‍ ഒരു നഗ്ന ചിത്രത്തിന് നിന്നുകൊടുക്കുന്നത് ഒരിക്കലും തെറ്റല്ല. ഒരു ഇരുപത്തിരണ്ടുകാരിയ്‌ക്ക് ഏതാനും മണിക്കൂര്‍ കൊണ്ട് പത്തുലക്ഷം ഡോളര്‍ സമ്പാദിയ്‌ക്കാന്‍ കഴിയുകയെന്നത് ചെറിയ കാര്യമല്ല. ഇപ്പോള്‍ അവര്‍ ചെയ്യുന്ന ജോലിയെക്കാളും പണം അവര്‍ക്കിതില്‍നിന്നും കിട്ടും- ലാറി പറയുന്നു.
നക്ഷത്രവേശ്യയായ ക്രിസ്റ്റീനുമായി ഫോണില്‍ സംസാരിക്കുന്നതിന്റെ ഓഡിയോ ടേപ്പ് പുറത്തായതോടെയാണ് സ്‌പിറ്റ്‌സറിന് ഗവര്‍ണര്‍ സ്ഥാനം രാജിവെയ്‌ക്കേണ്ടിവന്നത്. ഗായികയാവാന്‍ മോഹിച്ച് വീടുവിട്ടിറങ്ങി ന്യോയോര്‍ക്കിലെത്തി നക്ഷത്രവേശ്യാസംഘത്തില്‍ എത്തിപ്പെട്ട യുവതിയാണ് ക്രിസ്റ്റീന്‍. മണിക്കൂറിന് വന്‍ തുകകളാണ് ഇവര്‍ തന്റെ ഇടപാടുകാരില്‍ നിന്നും വാങ്ങിയ്‌ക്കുന്നത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()












Click it and Unblock the Notifications