Get Updates
Get notified of breaking news, exclusive insights, and must-see stories!

ഖാന്‍ യുദ്ധം ഇന്ത്യന്‍ മൊബൈല്‍ വിപണി രംഗത്തേക്കും

Aamir Khanദില്ലി: വാക്‌ പയറ്റ്‌ കൊണ്ട്‌ ശ്രദ്ധേയമായ ഖാന്‍ പോരാട്ടം ഇനി മൊബൈല്‍ വിപണിയിലേക്കും.

ബോളിവുഡിലെ ഒന്നാമനാരെന്ന ചോദ്യത്തിന്‌ ഇരു താരങ്ങളും തമ്മില്‍ വാക്‌പയറ്റ്‌ നടക്കുന്ന സന്ദര്‍ഭത്തിലാണ്‌ ഇന്ത്യന്‍ മൊബൈല്‍ വിപണി ഇരുവരും തമ്മിലുള്ള പോരാട്ടം കൊഴുപ്പിക്കാനിറങ്ങിയിരിക്കുന്നത്‌.

ഇന്ത്യന്‍ മൊബൈല്‍ ഫോണ്‍ വിപണിയിലെ രാജാവായ നോക്കിയ ഷാരൂഖുമായി കരാര്‍ ഒപ്പിട്ട ഉടനെ പ്രധാന എതിരാളികളായ സാംസങ്ങ്‌ മൊബൈല്‍ അമീറുമായി കൈ കോര്‍ത്താണ് പോരാട്ടത്തിന് തുടക്കമിട്ടിരിയ്ക്കുന്നത്.

വിപണിയിലെ എതിരാളികളുമായി ഖാന്‍മാര്‍ കൈക്കോര്‍ക്കുന്നതില്‍ വലിയ അദ്‌ഭുതകരമായി ഒന്നുമില്ല. എന്നാല്‍ ഇത്‌ ശക്തമായ മത്സരത്തിന്‌ വഴി തെളിയ്‌ക്കുമെന്ന്‌ ഫ്യൂച്ചര്‍ ബ്രാന്‍ഡ്‌ സിഇഒയും എംഡിയുമായ സന്തോഷ്‌ ദേശായി പറഞ്ഞു.

ഇത്‌ ആദ്യമായിട്ടല്ല, ഇരു ഖാന്‍മാരും പരസ്യ രംഗത്ത്‌ വ്യത്യസ്‌ത ബ്രാന്‍ഡുകള്‍ക്ക്‌ വേണ്ടി നിലയുറപ്പിയ്‌ക്കുന്നത്‌. കോക്ക്‌-പെപ്‌സി, Shah Rukh Khanടയോട്ട-ഹ്യൂണ്ടായി എന്നിവര്‍ക്കൊക്കെ വേണ്ടി ഇരു ഖാന്‍മാരും പരസ്യം ചെയ്‌തിട്ടുണ്ട്‌.

വിപണിയില്‍ ആധിപത്യം ഉറപ്പിയ്‌ക്കുന്നതിന്‌ ഇരുവരുടെയും പരസ്യങ്ങള്‍ ഈ ബ്രാന്‍ഡുകളെ ഏറെ സഹായിക്കുകയും ചെയ്‌തിരുന്നു.

ഇന്ത്യന്‍ മൊബൈല്‍ വിപണിയില്‍ 70% നോക്കിയയാണ്‌ ഭരിയ്‌ക്കുന്നത്‌. അതെസമയം സാംസങ്ങിന്‌ ഏഴു ശതമാനം മാത്രമേ വിപണി വിഹിതമുള്ളൂ. അമീറിലുടെ നോക്കിയ ഭരിയ്‌ക്കുന്ന വിപണിയില്‍ കടന്നു കയറാനാണ്‌ സാംസങ്ങിന്റെ ശ്രമം.

ഹൃത്വിക്ക്‌ റോഷനും സോണി എറിക്‌സണ്‍ ഫോണുകള്‍ക്ക്‌ വേണ്ടി എത്തിയതോടെ ബോളിവുഡ് താരങ്ങളുടെ പരസ്യങ്ങളുമായി ഇന്ത്യന്‍ മൊബൈല്‍ വിപണി കൂടുതല്‍ കരുത്താര്‍ജ്ജിയക്കുകയാണെന്ന് വിദഗ്‌ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+