Get Updates
Get notified of breaking news, exclusive insights, and must-see stories!

പരീക്ഷ പേടി; 2006ല്‍ ആറായിരത്തോളം ആത്മഹത്യ

Examദില്ലി: പരീക്ഷ സമ്മര്‍ദ്ദം താങ്ങാന്‍ കഴിയാതെ 2006ല്‍ രാജ്യത്ത്‌ 5857 വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്‌തതായി ഔദ്യോഗിക കണക്ക്‌.

യഥാര്‍ഥ കണക്ക്‌ ഇതിലുമേറെയാണെന്ന്‌ സിംല പോലീസ്‌ സൂപ്രണ്ട്‌ പുനിത ഭരദ്വരാജ്‌ പറഞ്ഞു. പലപ്പോഴും ആത്മഹത്യ ചെയ്യുന്നവരുടെയോ ശ്രമിക്കുന്നവരുടെയോ മാതാപിതാക്കളുടെ നിര്‍ബന്ധം മൂലം ഇത്തരം കേസുകള്‍ ഒതുക്കപ്പെടുകയാണ്‌.

എന്‍ട്രന്‍സ്‌-ബോര്‍ഡ്‌ പരീക്ഷ സമയങ്ങളിലാണ്‌ ആത്മഹത്യകള്‍ പെരുകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പരീക്ഷകള്‍ക്കു മുമ്പ്‌ വിദ്യാര്‍ഥികള്‍ക്ക്‌ കൗണ്‍സിലിങ്ങിന്‌ വിധേയമാക്കണമെന്ന്‌ കൊല്‍ക്കത്തിയിലെ പ്രമുഖ മനശാസ്‌ത്രജ്ഞന്‍ ദേബേഷ്‌ റോയി പറഞ്ഞു.

പലപ്പോഴും വിദ്യാലയങ്ങളിലെ അധ്യാപകരും കുട്ടികളുടെ മാനസിക പിരിമുറുക്കത്തിന്‌ കാരണക്കാരാകാറുണ്ട്‌. വിദ്യാര്‍ഥികള്‍ ഇവരെ ഭയത്തോടെയാണ്‌ കാണുന്നത്‌.

പരീക്ഷയുടെ പിരിമുറക്കങ്ങള്‍ താങ്ങാനാകാതെ വീട്‌ ഉപേക്ഷിയ്‌ക്കുന്നവരുടെയും പരീക്ഷയ്‌ക്ക്‌ ഹാജരാകാത്തവരുടെയും എണ്ണവും വര്‍ദ്ധിയ്‌കുന്നുണ്ട്‌. രാജ്യത്തിന്റെ എല്ലാ ഭാഗത്തും ഈ പ്രതിഭാസം കാണാപ്പെടുന്നുണ്ടെന്നും പുനിത ഭരദ്വരാജ്‌ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+