കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാമുകനോട് അടുപ്പം കാട്ടിയ കൂട്ടുകാരിയെ കൊന്നു

  • By Staff
Google Oneindia Malayalam News

മുംബൈ: തന്റെ കാമുകനുമായി അടുത്ത ബന്ധം പുലര്‍ത്തിയ കൂട്ടുകാരിയെ പതിനേഴുകാരി വിഷം കൊടുത്ത് കൊല്ലുകയും അതിനു ശേഷം ആത്മഹത്യക്കു ശ്രമിക്കുകയും ചെയ്തു.

മുംബൈയിലാണ് സംഭവം. ഇഗ്നിസ് ജോസഫ് എന്ന പെണ്‍കുട്ടിയാണ് വിഷം ഉള്ളില്‍ ചെന്ന് മരിച്ചത്. തന്റെ കാമുകനുമായി ഇഗ്നിസിന് പ്രണയബന്ധമുണ്ടെന്ന സംശയമാണ് ഇഗ്നിസിന്റെ കൂട്ടുകാരിയെ ഈ കൃത്യത്തിനു പ്രേരിപ്പിച്ചത്.

ഇഗ്നിസിനെ കൂട്ടുകാരി ഞായറാഴ്ച രാത്രി പള്ളിയിലേക്ക് കൊണ്ടുപോവുകയും വിഷമടങ്ങിയ പാനീയം കുടിക്കാന്‍ നല്‍കുകയുമായിരുന്നു. അതിനു ശേഷം കൂട്ടുകാരിയും വിഷമടങ്ങിയ പാനീയം കുടിച്ചു.

വീട്ടിലെത്തിയതിനു ശേഷം ഇഗ്നിസിന് വയറുവേദന അനുഭവപ്പെടുകയും ഛര്‍ദ്ദിക്കാന്‍ തുടങ്ങുകയും ചെയ്തു. ആശുപത്രിയിലെത്തിച്ചെങ്കിലും ഇഗ്നിസ് മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു. ഇഗ്നിസിന് വിഷം നല്‍കിയ കൂട്ടുകാരിയെയും അതേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെണ്‍കുട്ടിയുടെ നില ഗുരുതരമാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X