ഏറ്റവും വലിയ റെയില്‍വെ തുരങ്കം കാശ്‌മീരില്‍ ഒരുങ്ങുന്നു
ദില്ലി: ഇന്ത്യയിലെ ഏറ്റവും വലിയ തുരങ്കം കാശ്‌മീരില്‍ ഒരുങ്ങുന്നു.
കശ്‌മീര്‍ താഴ് വരയെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളുമായി ബന്ധപ്പിയ്‌ക്കുന്ന കട്ര-ശ്രീനഗര്‍ പാതയിലാണ് 11 കിലോമീറ്റര്‍ നീളമുള്ള റെയില്‍വെ തുരങ്കം നിര്‍മ്മിയ്‌ക്കുന്നത്.
റെയില്‍പാതയ്‌ക്കു സമാന്തരമായി തുരങ്കത്തിനകത്ത് അത്യവശ്യ ഘട്ടങ്ങളില്‍ ഉപയോഗിക്കാനായി മൂന്നു മീറ്റര്‍ വീതിയില്‍ റോഡും നിര്‍മ്മിയ്‌ക്കുന്നുണ്ട്. 2010 ഓടെ പൂര്‍ത്തിയാകുമെന്ന കരുതുന്ന തുരങ്കം ജര്‍മ്മന്‍ സാങ്കേതിക വിദഗ്‌ദ്ധരുടെ സഹായത്തോടെയാണ് നിര്‍മ്മിയ്‌ക്കുന്നത്.
എട്ടു മീറ്റര്‍ ഉയരമുള്ള തുരങ്കത്തില്‍ വൈദ്യുതിയും മറ്റും എത്തിയ്‌ക്കുന്നതിന് വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
ബനിയാലിനും ക്വാസിഖണ്ഡിനുമിടയില്‍ നിര്‍മിയ്‌ക്കുന്ന തുരങ്കത്തിന്റെ നാലര കിലോമീറ്റര്‍ ഇതിനകം പൂര്‍ത്തിയായതായി നിര്‍മാതാക്കളായ ഇര്‍കോന്‍ അറിയിച്ചു.












Click it and Unblock the Notifications