വിവാഹമോചനത്തില്‍ മുംബൈ സ്ത്രീകള്‍ മുന്നില്‍
ദില്ലി: പാശ്ചാത്യ രീതികളോട് താത്പര്യം കാട്ടുന്നതില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ഇന്ത്യന്‍ നഗരമായ മുംബൈയിലെ സ്ത്രീകള്‍ തന്നെയാണ് വിവാഹമോചനം നേടിയിട്ടുള്ള സ്ത്രീകളുടെ പട്ടികയില്‍ മുന്നില്‍ നില്‍ക്കുന്നതെന്ന് സര്‍ക്കാര്‍ സര്‍വെ വ്യക്തമാക്കുന്നു.
ഇന്ത്യയിലെ നാല് പ്രധാന നഗരങ്ങളിലെ 15നും 49നും ഇടയിലുള്ള വിവാഹമോചനം നേടിയ സ്ത്രീകളെയാണ് സര്‍വേ പഠനത്തിന് വിധേയമാക്കിയത്.മുംബൈയില്‍ 2005-06ല്‍ 0.4 ശതമാനം സ്ത്രീകള്‍ വിവാഹമോചനം നടത്തി. ദില്ലിയില്‍ ഇക്കാലയളവില്‍ 0.2 ശതമാനം സ്ത്രീകളും കൊല്‍ക്കത്തയില്‍ 0.1 ശതമാനം സ്ത്രീകളും ചെന്നൈയില്‍ 0.2 ശതമാനം സ്ത്രീകളുമാണ് വിവാഹമോചനം നടത്തിയത്.
വനിതാ ശിശു വികസന മന്ത്രി രേണുകാ ചൗധരിയാണ് ദേശീയ കുടുംബ സുരക്ഷാ സര്‍വെയുടെ കണ്ടെത്തലുകള്‍ തിങ്കളാഴ്ച രാജ്യസഭയില്‍ വെളിപ്പെടുത്തിയത്.












Click it and Unblock the Notifications