കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്ഷോഭം കൊണ്ടുള്ള തലാഖ് പാടില്ല

  • By Staff
Google Oneindia Malayalam News

ലക്നൗ: ക്ഷോഭം കൊണ്ടോ പാതിയുറക്കത്തിലോ ഫോണിലോ എസ്എംഎസ് അയച്ചോ ഇന്റര്‍നെറ്റ് വഴിയോ തലാഖ് പ്രഖ്യാപിക്കുന്നത് ആള്‍ ഇന്ത്യാ മുസ്ലിം വുമന്‍ പേഴ്സണല്‍ ലോ ബോര്‍ഡ് വിലക്കി.

വിവാഹമോചനത്തിന് വഴിയൊരുക്കുന്ന സാഹചര്യമേതെന്ന് ബോര്‍ഡ് തയ്യാറാക്കിയ പുതിയ നിയമാവലിയില്‍ കൃത്യമായി നിര്‍വചിച്ചിട്ടുണ്ട്. ഭര്‍ത്താവില്‍ നിന്നും പീഡനം നേരിടുന്ന ഭാര്യക്ക് സംരക്ഷണം നല്‍കുന്ന പുതിയ നിയമാവലിക്കാണ് ബോര്‍ഡ് രൂപം നല്‍കിയിരിക്കുന്നത്.

നാല് വര്‍ഷത്തോളം ഭര്‍ത്താവ് ഉപേക്ഷിക്കുകയോ പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിന് ഭര്‍ത്താവ് പ്രേരിപ്പിക്കുകയോ ചെയ്താല്‍ ഭാര്യക്ക് വിവാഹമോചനം നേടാം. ഇത്തരം സാഹചര്യങ്ങളില്‍ ഭര്‍ത്താവ് വിവാഹമോചനത്തിന് തയ്യാറല്ലെങ്കിലും ഭാര്യക്ക് നിയമപരമായി ബന്ധം വേര്‍പ്പെടുത്താം.

ഒരു വര്‍ഷത്തോളം ഭര്‍ത്താവ് ഭാര്യയുമായി ശാരീരികബന്ധം പുലര്‍ത്താതിരിക്കുകയോ ഭര്‍ത്താവിന് എയിഡ്സ് ബാധിക്കുകയോ ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരിക്കുകയോ ചെയ്താല്‍ ഭാര്യക്ക് വിവാഹമോചനം തേടുന്നതിന് ഇസ്ലാം അനുവദിക്കുന്നുണ്ടെന്ന് ബോര്‍ഡിന്റെ ഉന്നതപദവിയിലിരിക്കുന്ന ഷെയിസ്ത ആമ്പര്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X