ആദ്യം പൂജ, ശേഷം പാര്‍ട്ടി പരിപാടി
കാസര്‍ഗോഡ്: സിപിഎമ്മാണെങ്കിലും സിപിഐയാണെങ്കിലും പാര്‍ട്ടി ഓഫീസുണ്ടാക്കുന്നതിനും മാര്‍ച്ച് നടത്തുന്നതിനും മുന്നോടിയായി ഒരു പൂജ നിര്‍ബന്ധം. സിപിഎം ഓഫീസ് നിര്‍മിക്കുന്ന സ്ഥലത്ത് ഭൂമിപൂജ ചെയ്തിട്ടേ ഓഫീസ് പണിയൂ. സിഐടിയുവിന്റെ കൊടിമര ജാഥ ആരംഭിക്കുന്നതിനു മുമ്പേ പൂജയുണ്ടാവും.
കര്‍ണാടകത്തോട് ചേര്‍ന്നുനില്‍ക്കുന്ന അതിര്‍ത്തിപ്രദേശമായ തുളു കണ്ണൂരോ തലശേരിയോ പോലെയല്ല. അവിടെ സിപിഎമ്മുകാര്‍ക്ക് അമ്പലത്തില്‍ പോകാന്‍ തലയില്‍ മുണ്ടിടേണ്ട. സിപിഎം സമ്മേളനം നിലവിളക്കു കൊളുത്തി ആരംഭിക്കുന്ന അന്നാട്ടിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആര്‍എസ്എസുകാരെ കൊന്നുതള്ളാന്‍ നടക്കുന്നവരുമല്ല.
കണ്ണൂരും കാസര്‍ഗോഡും ഗ്രാമനഗരവ്യത്യാസമില്ലാതെ കാണപ്പെടുന്ന സ്മാരകങ്ങളും സ്തൂപങ്ങളുമൊക്കെ തുളുവിലും സാധാരണമാണ്. അവിടത്തെ പോലെ ഇവിടെയും പാര്‍ട്ടി പ്രവര്‍ത്തകര്‍ ഏറെ സജീവമാണ്. വ്യത്യാസം ഒന്നു മാത്രം. പാര്‍ട്ടി വിശ്വാസം പോലെ തന്നെയാണ് അവര്‍ക്ക് ഈശ്വരവിശ്വാസവും. സഖാവായതു കൊണ്ട് അമ്പലത്തില് പോകാന്‍ പാടില്ലെന്ന് പറഞ്ഞാല്‍ പൊതുവേ ശാന്തശീലരായ തുളുസ്വദേശികള്‍ ക്ഷുഭിതരായെന്നുവരും.
കണ്ണൂരിലുള്ളതു പോലെ സിപിഎമ്മും ആര്‍എസ്എസും തമ്മിലുള്ള ശത്രുതയും തുളുവിലില്ല. ക്ഷേത്രപരിപാടികളിലും മതാഘോഷങ്ങളിലും സിപിഎമ്മിന്റെയും ആര്‍എസ്എസിന്റെയും പ്രവര്‍ത്തകര്‍ ഒരു പോലെ സജീവമാണ്.
കണ്ണൂരില്‍ ആര്‍എസ്എസുകാര്‍ പോലും അമ്പലത്തില്‍ പോകുന്നത് വിരളമായിരിക്കും. എന്നാല്‍ ഇവിടെ ഈശ്വരവിശ്വാസവും മതത്തോടുള്ള ആഭിമുഖ്യവും എല്ലാവരിലുമുണ്ട്. കണ്ണൂരും തുളുവും തമ്മിലുള്ള വ്യത്യാസം അതാണ്- തുളുവിലെ ഒരു റിട്ടയേഡ് പ്രൊഫസര്‍ പറയുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications