ഐസക്കിനെതിരെ 10 കോടിയുടെ ആരോപണം
തിരുവനന്തപുരം : വിമാന ഇന്ധനത്തിന്റെ നികുതി നാല് ശതമാനമായി കുറച്ചതില്‍ ധനമന്ത്രി ഡോ. തോമസ് ഐസക്ക് പത്തുകോടിയുടെ അഴിമതി നടത്തിയെന്ന് ആരോപണം.
കോണ്‍ഗ്രസ് എംഎല്‍എ ടി എന്‍ പ്രതാപനാണ് നിയമസഭയില്‍ ഐസക്കിനെതിരെ ആരോപണം ഉന്നയിച്ചത്. ധനാഭ്യര്‍ത്ഥന ചര്‍ച്ചയ്ക്കിടയിലായിരുന്നു ആരോപണം.
സ്വകാര്യ കമ്പനികളില്‍ നിന്ന് പത്തു കോടി കൈപ്പറ്റിയാണ് മന്ത്രി ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യുവലിന്റെ നികുതി നാലു ശതമാനമായി കുറച്ചതെന്ന് പ്രതാപന്‍ ആരോപിച്ചു.
ഇതു മൂലം സംസ്ഥാനത്തിന് പ്രതിവര്‍ഷം 35 കോടി രൂപയുടെ നഷ്ടമുണ്ടാകും. നികുതി കുറയ്ക്കുന്നതിന്റെ ഗുണഫലം സംസ്ഥാനത്തിലെ വിമാനയാത്രക്കാര്‍ക്ക് ലഭിക്കില്ല. അതിനായി ബജറ്റില്‍ വ്യവസ്ഥയില്ലാത്തത് വിമാനക്കമ്പനികളെ സഹായിക്കാനാണെന്നും പ്രതാപന്‍ ആരോപിച്ചു.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()












Click it and Unblock the Notifications