കൊയ്ത്ത് തടസ്സപ്പെടുത്തല്‍; എംഎല്‍എമാര്‍ സത്യാഗ്രഹത്തില്‍
തിരുവനന്തപുരം: കുട്ടനാട്ടില്‍ കൊയ്‌ത്തു യന്ത്രം ഉപോയോഗിക്കാന്‍ അനുവദിയ്‌ക്കാതെ വേനല്‍ മഴ മൂലം കൃഷി നാശമുണ്ടായ സംഭവം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നല്‌കിയ അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി.
കൊയ്‌ത്തു യന്ത്രം തടഞ്ഞത് സിപിഎമ്മിന്റെ പോഷക സംഘടനയായ കെഎസ്‌കെടിയുവാണെന്നും പ്രതിപക്ഷം ആരോപിച്ചു.
കൊയ്‌ത്തു യന്ത്രം ഉപയോഗിക്കാന്‍ കഴിയാത്തതു മൂലം കൃഷി നശിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‌കുമെന്ന് കൃഷി മന്ത്രി പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു അടിയന്തിര പ്രമേയത്തിനുള്ള അനുമതി സ്‌പീക്കര്‍ നിഷേധിച്ചത്.
സഭ വിട്ടിറങ്ങിയ നാല് പ്രതിപക്ഷാംഗങ്ങള്‍ കൃഷി നാശത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നിയമസഭ കവാടത്തിനു മുന്നില്‍ സത്യാഗ്രഹം ആരംഭിച്ചിട്ടുണ്ട്.
തിരുവഞ്ചിയൂര്‍ രാധാകൃഷ്‌ണന്‍, ജോസഫ് പുതുശേരി, എം. ഉമ്മര്‍, എം. മുരളി എന്നിവരാണ് സ്‌ത്യാഗ്രഹത്തില്‍ പങ്കെടുക്കുന്നത്. നിയമസഭാ യോഗം തീരുന്നതു വരെ സമരം നടത്തുമെന്ന് ഇവര്‍ അറിയിച്ചു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications