സുധാകരന്‍ വെറും പോഴനെന്ന് വെളിയം
തിരുവനന്തപുരം: ദേവസ്വം സഹകരണ മന്ത്രി സുധാകരന്‍ വെറും പോഴനാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍.
ഞായറാഴ്‌ച നടന്ന ഇടതു മുന്നണി യോഗത്തില്‍ ദേവസ്വവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനിടെയാണ് വെളിയം സുധാകരനെതിരെ ആഞ്ഞടിച്ചത്.
വെളിയമുള്‍പ്പടെ ഇടതു മുന്നണിയിലെ മറ്റു പാര്‍ട്ടി നേതാക്കളും സുധാകരനെ രൂക്ഷമായി വിമര്‍ശിച്ചു. വെളിയം കമ്മ്യൂണിസ്‌റ്റല്ലായെന്നും ഫ്യൂഡല്‍ മനോഭാവമാണ് അദ്ദേഹത്തിനുള്ളതെന്നും കുറച്ചു നാള്‍ മുമ്പ് സുധാകരന്‍ പ്രസ്‌താവിച്ചിരുന്നു.
സുധാകരന്‍ മന്ത്രിയായി തുടരുന്നത് മന്ത്രിസഭയ്‌ക്കും മുന്നണിയ്‌ക്കും ഒരു പോലെ ബാധ്യതയാണെന്നും നാണക്കേടാണെന്നും വെളിയം സിപിഎം നേതാക്കളോട് പറഞ്ഞു.
ബോര്‍ഡംഗങ്ങള്‍ രാജി വെയ്‌ക്കാന്‍ പറയാന്‍ ഇയാളാരാണ്? ആദ്യം മന്ത്രിയും പ്രസിഡന്റും രാജി വയ്‌ക്കട്ടെ, എന്നിട്ട് അംഗങ്ങള്‍ രാജി വയ്‌ക്കുന്ന കാര്യമാലോചിയ്‌ക്കാം-വെളിയം പറഞ്ഞു.
സുധാകരനെ വിമര്‍ശിയ്‌ക്കുന്നത് കേട്ടിരുന്ന പിണറായി മന്ത്രിയ്‌ക്ക് താന്‍ ഭരിയ്‌ക്കുന്ന വകുപ്പിനെക്കുറിച്ച് ഒന്നും പറയാന്‍ പാടില്ലായെന്നതു ശരിയായ നടപടിയല്ലെന്നു പറഞ്ഞു. കൂടുതല്‍ പറഞ്ഞു കാര്യം വഷളാക്കാനില്ലെന്നും ബാക്കി കാര്യങ്ങള്‍ പിന്നീട് ചര്‍ച്ച ചെയ്യാമെന്നും പിണറായി പറഞ്ഞു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications