ഏഴു വയസുകാരിയെ കൂട്ട ബലാത്സംഗം ചെയ്‌ത സംഭവം; 3 പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
ലഹോര്‍: ഏഴു വയസ്സുകാരിയെ കൂട്ട ബലാത്സംഗം ചെയ്‌ത പ്രതികള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിയ്‌ക്കാത്തതിന് ഡിജിപിയടക്കം മൂന്ന് ഉയര്‍ന്ന പോലീസുകാരെ ലാഹോറില്‍ സസ്‌പെന്റ് ചെയ്‌തു.
പ്രതികളായവരുടെ കുടുംബാംഗങ്ങള്‍ കേസ് പിന്‍വലിയ്‌ക്കാന്‍ പെണ്‍കുട്ടിയുടെ കുടുംബാഗംങ്ങള്‍ക്കു മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനിടെയാണ് കേസ് തേച്ചു മായ്‌ച്ചു കളയാന്‍ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായിരിക്കുന്നത്.
മാര്‍ച്ച് 11നായിരുന്നു കേസിനാസ്‌പദമായ സംഭവം നടന്നത്. ലാഹോറിനടുത്തുള്ള ഷേയ്‌ഖ്‌പുര ജില്ലയിലെ സദന്‍വാലി ഗ്രാമവാസിയായ തയേബ എന്ന പേണ്‍കുട്ടിയാണ് പീഡനത്തിനിരയായത്.
സ്‌കൂള്‍ കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുകയായിരുന്ന തയേബയെ പ്രതികള്‍ പീഡിപ്പിയ്ക്കുകയായിരുന്നു. മൂന്ന് സഹോദരന്‍മാരടക്കം നാലു പേരാണ് കുട്ടിയെ പീഡിപ്പിച്ചത്. ഇവരില് മൂന്നു പേര് പ്രായപൂര്ത്തിയാകാത്തവരാണെന്ന് പോലീസ് അറിയിച്ചു. സംഭവം പുറത്തു പറയാതിരിയ്ക്കാന്‍ പെണ്‍കുട്ടിയുടെ വീട്ടുകാരെ ഭീഷണിപ്പെടുത്താനും പ്രതികളുടെ കുടുംബാംഗങ്ങള്‍ ശ്രമിച്ചുവെന്നും പരാതിയുണ്ട്.
ഇതിനെക്കുറിച്ച് ഏടുത്ത പോലീസില്‍ പരാതി നല്‌കിയെങ്കിലും വേണ്ട നടപടികളെടുക്കുന്നതിനു പകരം പ്രതികളെ രക്ഷപ്പെടുത്താനാണ് പോലീസ് ശ്രമിച്ചത്. തുടര്‍ന്ന് കുട്ടിയുടെ വീട്ടുകാര്‍ ഉയര്‍ന്ന പോലീസുദ്യോഗസ്ഥര്‍ക്ക് പരാതി നല്‌കുകയായിരുന്നു.
തുടര്‍ന്ന് നരംഗ് മാണ്ടി (ഡിജിപി). ഹുസൈന്‍, റിയാസ് ഹുസൈന്‍ എന്നിവരെ ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് സയീദ് ഹസന്‍ സസ്‌പെന്റ് ചെയ്യുകയായിരുന്നു.












Click it and Unblock the Notifications