കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സെക്സാകാമോ, പാര്‍ക്കിംഗിന് ഫൈനില്ല!

  • By Staff
Google Oneindia Malayalam News

ലണ്ടന്‍ : ട്രാഫിക് വാര്‍ഡന്മാരായാല്‍ ഇങ്ങനെ വേണം. കാര്‍ പാര്‍ക്കിംഗ് ഫൈന്‍ ഒഴിവാക്കാന്‍ സെക്സ് നടത്താമോ എന്ന് വാര്‍ഡന്‍ ചോദിച്ചത് ലൈംഗിക സ്വാതന്ത്ര്യം കൊണ്ടുപിടിച്ചാഘോഷിക്കുന്ന ഇംഗ്ലണ്ടില്‍.

സംഗതി ഇങ്ങനെയാണ്. ജെമ്മ പാട്ടേണ്‍ എന്നൊരു വനിതയുടെ കാറിന് പാര്‍ക്കിംഗ് ഫൈന്‍ ചുമത്തേണ്ടെങ്കില്‍ താനുമായി വേഴ്ചയിലേര്‍പ്പെടണമെന്ന് തുറന്നടിച്ചു പറഞ്ഞത്.

ലണ്ടനിലെ പാഡ്ഡിംഗ്‍ടണിലുളള സെന്റ് മേരീസ് ഹോസ്പിറ്റലില്‍ ഏതോ ബില്ലടയ്ക്കാന്‍ പോയതാണ് ജെമ്മ. തെറ്റായ സ്ഥലത്ത് കാര്‍ പാര്‍ക്ക് ചെയ്തതിന് പിഴയിടാനെത്തിയ ട്രാഫിക് വാര്‍ഡനാണ് ജെമ്മയോട് തകര്‍പ്പന്‍ കോഴ ചോദിച്ചത്.

വാര്‍ഡനുമായി തര്‍ക്കിച്ച ജെമ്മയോട് ടിയാന്‍ ഇങ്ങനെ പറഞ്ഞുവത്രേ!

ഒരു പാലമിട്ടാല്‍ അങ്ങോട്ടും ഇങ്ങോട്ടും വേണം. ഫൈന്‍ ഞാനൊഴിവാക്കാം. പകരം എന്തു തരും?

എന്താണുദ്ദേശ്യമെന്ന് തിരികെ ചോദിച്ച ജെമ്മയോട് അദ്ദേഹം കൂളായി മൊഴി‍ഞ്ഞു. എന്താണ് ഉദ്ദേശമെന്ന് നിങ്ങള്‍ക്ക് നന്നായി അറിയാമല്ലോ. സെക്സ് തന്നെ. അതിന് സമ്മതിച്ചാല്‍ പിഴയില്ലാതെ പോകാം.

അമ്പരന്നു പോയ ജെമ്മ പെട്ടെന്നു തന്നെ സ്ഥലം കാലിയാക്കി. വെസ്റ്റ് മാസ്റ്റര്‍ പൊലീസിന് പരാതി നല്‍കി നടപടി കാത്തിരിക്കുകയാണ് ജെമ്മ.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X