കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നെറ്റില്‍ വിരിയുന്ന സെക്സ് വസന്തം

  • By Staff
Google Oneindia Malayalam News

രതിയുടെ ദാഹമടക്കാന്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരെന്ന പരാതി മലയാളികളെയോ ഇന്ത്യാക്കാരെയോ കുറിച്ച് മാത്രമുളളതല്ല. അപാരമായ ലൈംഗിക സ്വാതന്ത്ര്യമനുഭവിക്കുന്ന പാശ്ചാത്യ ജനതയും ലൈംഗികദാഹം ശമിപ്പിക്കാന്‍ ഇപ്പോള്‍ ഇന്റര്‍നെറ്റിനെയാണത്രേ ആശ്രയിക്കുന്നത്.

ദി സണ്‍ നടത്തിയ സര്‍വെയിലാണ് കൗതുകകരവും അതേ സമയം സാമൂഹ്യശ്രദ്ധ പതിയേണ്ടതുമായ വിവരങ്ങളുളളത്. പങ്കാളികളെ പറ്റിക്കാന്‍ നെറ്റിനെ ഉപയോഗിക്കുന്നവരുടെ എണ്ണം കൂടി വരികയാണെന്നും സര്‍വെ ചൂണ്ടിക്കാട്ടുന്നു.

സര്‍വെയില്‍ പങ്കെടുത്തവരില്‍ മൂന്നിലൊന്നും ലൈംഗിക പങ്കാളികളെ കണ്ടെത്താനാണ് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത്. നെറ്റിലൂടെ പരിചയപ്പെട്ടവരില്‍ 11ല്‍ കൂടുതല്‍ പേരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടവരാണ് സര്‍വെയില്‍ പങ്കെടുത്ത പത്തു ശതമാനം പേരും.

നാലായിരം വായനക്കാരെ പങ്കെടുപ്പിച്ചാണ് സര്‍വെ നടത്തിയത്. അതില്‍ നാലിലൊന്നും പങ്കാളിയെ പറ്റിച്ച് നെറ്റ് വഴി അവിഹിത ബന്ധങ്ങള്‍ക്ക് ശ്രമിക്കുന്നവര്‍. 80 ശതമാനം പേരും നെറ്റ് നോക്കുന്നത് അശ്ലീല സൈറ്റുകള്‍ കണ്ട് ആസ്വദിക്കാന്‍.

ലഘുവായ അശ്ലീല ചിത്രങ്ങള്‍ കാണുന്നത് പുരുഷന്മാരേക്കാള്‍ കൂടുതല്‍ സ്ത്രീകളാണ്. എന്നാല്‍ സര്‍വെയില്‍ പങ്കെടുത്ത നാലില്‍ മൂന്നു പുരുഷന്മാരും ഓണ്‍ലൈനില്‍ കടുത്ത രതി കണ്ട് ആസ്വദിക്കുന്നവര്‍ തന്നെ.

രണ്ടിലൊന്ന് പുരുഷന്മാരുടെയും വാമഭാഗങ്ങള്‍ എന്താണ് സംഭവിക്കുന്നത് എന്ന കാര്യത്തില് അജ്ഞരാണ്. ഭര്‍ത്താവ് കമ്പ്യൂട്ടറില്‍ കണ്ണും നട്ടിരിക്കുന്നത് തന്നെ വഞ്ചിക്കാനാണെന്ന് രണ്ടിലൊന്ന് പുരുഷന്മാരുടെയും ഭാര്യമാര്‍ അറിയുന്നില്ല.

വനിതകളെക്കാള്‍ മൂന്നു മടങ്ങ് പുരുഷന്മാരും ഇന്റര്‍നെറ്റ് സെക്സിന് അടിമകള്‍ തന്നെ.

പത്തൊമ്പത് വയസിന് താഴെയുളളവരില്‍ പകുതിയോളം പേരും നെറ്റ് സെക്സില്‍ ഹരം കയറി നടക്കുന്നവര്‍.

എന്നാല്‍ ഇതിന് മറ്റൊരു നല്ല വശവുമുണ്ട്. സര്‍വെയില്‍ പങ്കെടുത്ത അഞ്ചില്‍ നാല് ആളുകളും പറയുന്നത്, തങ്ങളുടെ ലൈംഗിക ജീവിതത്തില്‍ നെറ്റ് ഗുണപരമായ പുരോഗതി നല്‍കുന്നുവെന്നാണ്. മെച്ചപ്പെട്ട ലൈംഗിക ജീവിതത്തിന് ഇന്റര്‍നെറ്റ് തങ്ങളെ സഹായിക്കുന്നതായി അവര്‍ അഭിപ്രായപ്പെടുന്നു. (മന്മഥം സ്ഥിരമായി വായിക്കുന്നവരാകണം).

ഇന്റര്‍നെറ്റിലെ ഡേറ്റിംഗ് സൈറ്റുകള്‍ വഴി പരിചയപ്പെട്ട് ജീവിത പങ്കാളികളാകുന്നവരുടെ എണ്ണം കൂടി വരികയാണെന്ന് സര്‍വെ തെളിയിക്കുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X